Connect with us

Ongoing News

ഐ ലീഗ് ചാമ്പ്യന്മാരെ തകര്‍ത്ത് ഗോകുലം സെമിയിൽ

Published

|

Last Updated

ചിറ്റഗോംഗ്: ഷെയ്ഖ് കമാൽ ഇന്റർനാഷനൽ ക്ലബ് ചാമ്പ്യൻഷിപ്പിൽ ഗോകുലം കേരള എഫ് സി സെമിയിൽ. ഐ ലീഗ് ചാമ്പ്യൻമാരായ ചെന്നൈ സിറ്റി എഫ് സിയെ ഏകപക്ഷീയമായ രണ്ട് ഗോളുകൾക്ക് തകർത്താണ് കേരള ക്ലബ് അവസാന നാലിൽ സ്ഥാനം പിടിച്ചത്.
മത്സരത്തിന്റെ എട്ടാം മിനുട്ടിൽ ലാൽറോമാവിയയുടെ ഗോളിലൂടെയാണ് ഗോകുലം മുന്നിലെത്തിയത്. 12ാം മിനിട്ടിൽ സൂപ്പർ സ്‌ട്രൈക്കർ ഹെൻട്രി കിസേക്ക ഗോൾ നേട്ടം ഉയർത്തി. (2-0).

ഇതോടെ എ എഫ് സി അംഗീകാരമുള്ള ടൂർണമെന്റിന്റെ സെമിയിലെത്തുന്ന ആദ്യ കേരള ക്ലബ് എന്ന നേട്ടവും ടീം സ്വന്തമാക്കി. ഗോകുലത്തിന്റെ ഗാർഷ്യ കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടു.

തിങ്കളാഴ്ച വൈകീട്ട് 3.30ന് നടക്കുന്ന സെമിയിൽ ഗോകുലം ചിറ്റഗോംഗ് അബഹാനിയെ നേരിടും. രണ്ടാം സെമിയിൽ മോഹൻ ബഗാൻ തെരങ്കനു എഫ് സിയുമായി ഏറ്റുമുട്ടും.
ടൂർണമെന്റിലുടനീളം ഉജ്ജ്വലഫോമിൽ കളിക്കുന്ന സന്ദർശകർ, ബംഗ്ലാദേശ് പ്രീമിയർ ലീഗ് ചാമ്പ്യന്മാരായ ബസുന്ധര കിംഗ്‌സിനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തോൽപ്പിച്ചാണ് വരവറിയിച്ചത്.

മലേഷ്യൻ ക്ലബ് ടെരംഗാനുവിനെ സമനിലയിൽ കരുക്കുകയും ചെയ്തു. അടുത്തിടെ മുന്പ് ഡ്യൂറന്റ് കപ്പ് കിരീടം നേടിയ ഗോകുലം കേരള ബംഗ്ലാദേശിൽ നടക്കുന്ന ടൂർണമെന്റിലും പ്രകടനം ആവർത്തിക്കുകയാണ്.

---- facebook comment plugin here -----

Latest