Connect with us

Thrissur

കമ്മ്യൂണിസ്റ്റ് പാർട്ടികൾ ഒന്നിക്കേണ്ടത് ചരിത്രപരമായ ആവശ്യം: ഡി രാജ

Published

|

Last Updated

കമ്മ്യൂണിസ്റ്റ് ഇന്റർനാഷനൽ 100-ാം വാർഷികാഘോഷം തൃശൂരിൽ സി പി ഐ ദേശീയ  സെക്രട്ടറി ഡി രാജ ഉദ്ഘാടനം ചെയ്യുന്നു

തൃശൂർ: കമ്മ്യൂണിസ്റ്റ് പാർട്ടികൾ ഒന്നാകേണ്ടത് ചരിത്രപരമായ ആവശ്യമാണെന്ന് സി പി ഐ ദേശീയ സെക്രട്ടറി ഡി രാജ. കമ്യൂണിസ്റ്റ് ഇന്റർനാഷനലിന്റെ 100 -ാം വാർഷികാഘോഷം തൃശൂരിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കമ്മ്യൂണിസ്റ്റ് പാർട്ടി പിളർന്ന കാലത്ത് ഉണ്ടായിരുന്ന പ്രശ്നങ്ങൾ ഇന്നില്ല. ഇപ്പോൾ ഇടത് പക്ഷ പാർട്ടികൾ പൊതു നിലപാട് സ്വീകരിക്കുന്നുണ്ട്. വലതുപക്ഷ വർഗീയ-ഫാസിസ്റ്റ് പാർട്ടിയായ ബി ജെ പി അധികാരത്തിലിരിക്കുമ്പോൾ ഇടത് പാർട്ടികളുടെ ഐക്യം കൂടുതൽ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ഇത് തങ്ങളുടെ ആവശ്യമല്ല, രാജ്യത്തിന്റെ ചരിത്രപരമായ ആവശ്യമാണ്. പ്രധാനമന്ത്രിയും മന്ത്രിമാരിൽ പലരും തങ്ങൾ ആർ എസ് എസുകാരാണെന്ന് അഭിമാനിക്കുന്നത് രാജ്യത്തിന് അപകടകരമാണെന്നും രാജ പറഞ്ഞു.

നവ ലിബറൽ ഹിന്ദുത്വ വർഗീയ ശക്തികളെ ചെറുക്കാൻ വിശാല ജനകീയ ഐക്യം കെട്ടിപ്പടുക്കണം. ആശയ സംവാദവും വർഗ സമരവും ശക്തിപ്പെടുത്തി മാത്രമേ രാജ്യം ഇന്ന് അഭിമുഖീകരിക്കുന്ന പ്രതിസന്ധികളെ മറികടക്കാനാവൂ എന്ന് രാജ പറഞ്ഞു.

തൃശൂർ റീജ്യനൽ തിയേറ്ററിൽ നടന്ന പരിപാടിയിൽ സി എൻ ജയദേവൻ അധ്യക്ഷത വഹിച്ചു. സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ മുഖ്യാതിഥിയായിരുന്നു. ദേശീയ കൗൺസിൽ അംഗം കെ പി രാജേന്ദ്രൻ, കൃഷി മന്ത്രി വി എസ് സുനിൽ കുമാർ, ചീഫ് വിപ്പ് കെ രാജൻ സംബന്ധിച്ചു.

---- facebook comment plugin here -----

Latest