Connect with us

Kerala

പെരിയ ഇരട്ടക്കൊല കേസില്‍ സി ബി ഐ അന്വേഷണം വേണ്ടെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

Published

|

Last Updated

കൊച്ചി: കാസര്‍കോട് പെരിയയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായിരുന്ന കൃപേഷിന്റെയും ശരത്‌ലാലിന്റെയും കൊലപാതക കേസില്‍ സി ബി ഐ അന്വേഷണം വേണ്ടെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. കേസ് സി ബി ഐക്ക് വിട്ട സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവിനെതിരെ സര്‍ക്കാര്‍ ഡിവിഷന്‍ ബഞ്ച് മുമ്പാകെ നല്‍കിയ അപ്പീലിലാണ് ഇക്കാര്യം പറയുന്നത്. സെപ്തംബര്‍ മുപ്പതിനാണ് പെരിയ ഇരട്ടക്കൊലപാതകത്തിന്റെ അന്വേഷണം സി ബി ഐക്കു വിട്ടുകൊണ്ട് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടത്.

ക്രൈം ബ്രാഞ്ചിന്റെ അന്വേഷണം കാര്യക്ഷമമായി മുന്നോട്ടു പോകുന്നു. ഈ സാഹചര്യത്തില്‍ സി ബി ഐ അന്വേഷണം ആവശ്യമില്ലെന്നാണ് സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരിക്കുന്നത്.നേരത്തെ കേസ് സി ബി ഐക്ക് വിട്ടിട്ടും കേരള പോലീസ് സി ബി ഐക്ക് അന്വേഷണം കൈമാറിയിരുന്നില്ല. തുടര്‍ന്ന് ഹൈക്കോടതി ഇടപെടലിനെത്തുടര്‍ന്നാണ് കഴിഞ്ഞ ദിവസം കേരള പോലീസ് സി ബി ഐക്ക് എഫ് ഐ ആര്‍ സമര്‍പ്പിച്ചത്.