Connect with us

National

ഹരിയാനയില്‍ ഖട്ടാര്‍ ബി ജെ പി നിയമസഭാ കക്ഷി നേതാവ് ; നാളെ സര്‍ക്കാര്‍ അധികാരമേല്‍ക്കും

Published

|

Last Updated

ചണ്ഡീഗഢ്: ഹരിയാനയില്‍ ബി ജെ പി നിയമസഭാ കക്ഷി നേതാവായി മനോഹര്‍ ലാല്‍ ഖട്ടാറിനെ തിരഞ്ഞടുത്തു. രാവിലെ ചേര്‍ന്ന പാര്‍ട്ടി എം എല്‍ എമാരുടെ യോഗമാണ് ഖട്ടാറിനെ തെരഞ്ഞെടുത്തത്. ഇന്ന് ഗവര്‍ണറെ കാണുന്ന ഖട്ടാര്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് അവകാശവാദം ഉന്നയിക്കും. ഞായറാഴ്ച ഉച്ചക്ക് രണ്ട് മണിക്ക് സത്യപ്രതിജ്ഞ ചടങ്ങുകള്‍ നടത്താനാണ് തീരുമാനം

തിരെഞ്ഞടുപ്പില്‍ കേവല ഭൂരിപക്ഷം നേടാനാകാഞ്ഞ ബി ജെ പി ,ജെ ജെ പിയുടെയും സ്വതന്ത്രന്മാരുടെയും പിന്തുണയോടെയാണ് വീണ്ടും ഭരണത്തിലേറുന്നത്. തങ്ങളെ പിന്തുണക്കുന്ന ജെ ജെ പി നേതാവ് ദുശ്യന്ത് ചൗതാലക്ക് ഉപമുഖ്യമന്ത്രി സ്ഥാനവും രണ്ട് മന്ത്രിസ്ഥാനങ്ങളുമാണ് ബി ജെ പി വാഗ്ദാനം ചെയ്തിട്ടുള്ളത്.ഇതിന് പുറമെ അഞ്ച്സ്വതന്ത്രരുടെ പിന്തുണയും ബി ജെ പിക്കുണ്ട്.

തിരെഞ്ഞടുപ്പില്‍ ബി ജെ പി 40 സീറ്റുകളാണ് നേടിയത്. 90 അംഗ സഭയില്‍ ഭൂരിപക്ഷം നേടാന്‍ ആറ് സീറ്റുകളാണ് ബി ജെ പിക്ക് വേണ്ടിയിരുന്നത്. 10 സീറ്റുകള്‍ നേടിയ ജെ ജെ പിയും സ്വതന്ത്രന്മാരും പിന്തുണച്ചതോടെ

സര്‍ക്കാറുണ്ടാക്കാനുള്ള നീക്കം ബി ജെ പിക്ക് എളുപ്പമാവുകയായിരുന്നു