Connect with us

International

അറസ്റ്റിലുള്ള തമിഴ് പുലികളെ മോചിപ്പിക്കും: ശ്രീലങ്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥി ഗോതബയ രാജപക്ഷെ

Published

|

Last Updated

കൊളംബോ: ശ്രീലങ്കയില്‍ ആഭ്യന്തര യുദ്ധത്തിനിടെ അറസ്റ്റിലായ തമിഴ് പുലികള്‍ ഉള്‍പ്പെടെയുള്ളവരെ മോചിപ്പിക്കുകയും പുനരധിവസിപ്പിക്കുകയും ചെയ്യുമെന്നു ശ്രീലങ്ക പൊതുജന പെരാമുന പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ഥി ഗോതബയ രാജപക്ഷെ. വെള്ളിയാഴ്ച പുറത്തിറക്കിയ പ്രകടനപത്രികയിലാണു ഇക്കാര്യം പറയുന്നത്. സഹോദരനായ മഹിന്ദ രാജപക്ഷെ പ്രസിഡന്റായിരുന്നപ്പോള്‍ പ്രതിരോധ മന്ത്രിയായിരുന്നു ഗോതബയ. നവംബറിലാണ് രാജ്യത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പ്

കാല്‍ നൂറ്റാണ്ടിലേറെ നീണ്ട ആഭ്യന്തര യുദ്ധത്തിലെ കുറ്റകൃത്യങ്ങളെപ്പറ്റി അന്വേഷണം വേണെമെന്നു യുഎന്‍ മനുഷ്യാവകാശ സമിതി ലങ്കന്‍ സര്‍ക്കാറുമായി കരാറുണ്ടാക്കിയിരുന്നു. താന്‍ വിജയിച്ചാല്‍ ഈ കരാര്‍ പരിഗണിക്കില്ല .ശ്രീലങ്കയുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടാന്‍ പുറത്തുള്ളവരെ അനുവദിക്കില്ല. സാമ്പത്തിക രംഗം ശക്തമാക്കുന്നതിനും കാലഹരണപ്പെട്ട സാമ്പത്തിക നിയമങ്ങള്‍ ഭേദഗതി ചെയ്യുന്നതിനുമായിരിക്കും ആദ്യ പരിഗണന. വ്യവസായത്തിലും ടൂറിസത്തിലും കൂടുതലല്‍ ശ്രദ്ധ പതിക്കുമെന്നും ഗോതബയ വ്യക്തമാക്കി.