Connect with us

International

ലോകത്ത് ഒമ്പതില്‍ ഒരാള്‍വീതം പട്ടിണിയില്‍: ഐക്യരാഷ്ട്ര സഭ

Published

|

Last Updated

യു എന്‍: ലോകത്തിലെ ഒമ്പതു പേരില്‍ ഒരാള്‍ വീതം പട്ടിണിയിലെന്ന് റിപ്പോര്‍ട്ട്. യുഎന്‍ മനുഷ്യാവകാശ കമ്മീഷനിലെ വിദഗ്ധന്‍ ഹിലാല്‍ എല്‍വറാണ് ഇക്കാര്യം ചൂണ്ടിക്കാണിച്ചത്.ലോകത്തു നിന്നു പട്ടിണി ഇല്ലാതാക്കാനുള്ള ശ്രമം തുടരുന്നതിനിടെയാണു പുതിയ കണക്കുകള്‍.

ലോകത്ത് 200 കോടി ആളുകള്‍ ഭക്ഷ്യസുരക്ഷാ പ്രശ്‌നം നേരിടുന്നുണ്ട്. പട്ടിണിയും പോഷകദാരിദ്ര്യവും നിര്‍മാര്‍ജനം ചെയ്യാന്‍ രാജ്യങ്ങളെ യുഎന്‍ സഹായിക്കണമെന്നും ഹിലാല്‍ ആവശ്യപ്പെട്ടു.