Connect with us

Kerala

തലസ്ഥാനത്തും കൂടത്തായി മോഡല്‍ കൂട്ടക്കൊലയെന്ന് സംശയം; പോലീസ് കേസെടുത്തു

Published

|

Last Updated

തിരുവനന്തപുരം: തിരുവനന്തപുരത്ത് കൂടത്തായി മോഡല്‍ കൊലപാതകമെന്ന് പരാതി. ഒരു കുടുംബത്തിലെ ഏഴ്‌പേരുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും സ്വത്ത് തട്ടിയെടുത്തുവെന്നും ആരോപിച്ചാണ് ബന്ധുവാണ് പോലീസില്‍ പരാതി നല്‍കിയത്. സംഭവം വിശമായി അന്വേഷിക്കുമെന്ന് ഡി ജി പി ലോക്‌നാഥ് ബെഹ്‌റ വ്യക്തമാക്കി.

കരമന സ്വദേശി ജയന്‍ മാധവന്റെ കുടുംബത്തിലെ മരണത്തില്‍ ദുരൂഹതയുണ്ടെന്നാണ് പരാതി. മരണത്തിന് ശേഷം വ്യാജ രേഖയുണ്ടാക്കി സ്വത്ത് തട്ടിയെടുത്തെന്നും ആരോപണമുണ്ട്. ജയന്‍ മാധവന്റെ ബന്ധുവാണ് പരാതി നല്‍കിയത്.സ്വത്ത് തട്ടിയെടുത്തെന്ന പരാതിയില്‍ കരമന പൊലീസ് കേസെടുത്തിട്ടുണ്ട്. ജില്ലാ ക്രൈംബ്രാഞ്ചിന്റെ പ്രാഥമിക അന്വേഷണത്തിന് ശേഷമാണ് പോലീസ് കേസെടുത്തത്. ജയന്‍ മാധവന്റെ മരണവും കേസെടുത്ത് അന്വേഷിക്കുമെന്ന് കരമന പോലീസ് പറഞ്ഞു.