Connect with us

Kerala

കോന്നിയില്‍ സ്ഥാനാര്‍ഥി നിര്‍ണയം പിഴച്ചു; ഡി സി സിക്ക് വീഴ്ച പറ്റി : അടൂര്‍ പ്രകാശ്

Published

|

Last Updated

തിരുവനന്തപുരം: ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പത്തനംതിട്ട ഡി സി സിക്ക് വീഴ്ച പറ്റിയതായി അടൂര്‍ പ്രകാശ് എംപി. ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥി നിര്‍ണയം പിഴച്ചുവെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ഉപതെരഞ്ഞെടുപ്പില്‍ കോന്നിയിലും വട്ടിയൂര്‍കാവിലും കോണ്‍ഗ്രസിന് ക്ഷീണം സംഭവിച്ചുവെന്ന് അടൂര്‍ പ്രകാശ് പറഞ്ഞു. പരാജയം പാര്‍ട്ടി അന്വേഷിക്കണം. തിരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തില്‍ ഡി സി സിക്ക് വീഴ്ച പറ്റിയിട്ടുണ്ട്.

മോഹന്‍ രാജിന്റെ പരാജയത്തില്‍ ഖേദിക്കുന്നു. മത്സരിക്കാന്‍ പറ്റുന്ന സ്ഥാനാര്‍ഥി ആരെന്ന് തന്നോട് ചോദിച്ചപ്പോഴാണ് റോബിന്‍ പീറ്ററുടെ പേര് നിര്‍ദേശിച്ചത്. പാര്‍ട്ടിക്ക് വേണ്ടിയാണ് മതമോ ജാതിയോ നോക്കാതെ ഈ പേര് നിര്‍ദേശിച്ചത്. റോബിന്‍ പീറ്ററുടെ അയോഗ്യത എന്തെന്ന് അറിയില്ല. പാര്‍ട്ടി മറ്റൊരു പേര് പറഞ്ഞപ്പോള്‍ തന്റെ അഭിപ്രായം അപ്രസക്തമായി. പ്രവര്‍ത്തകനെന്ന നിലയിലാണ് പാര്‍ട്ടിയുടെ തീരുമാനം അംഗീകരിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.9953 വോട്ടിനാണ് കോന്നിയില്‍ യു ഡി എഫ് സ്ഥാനാര്‍ഥി പി മോഹന്‍രാജ് തോറ്റത്.

Latest