Connect with us

Kerala

അധ്യക്ഷ സ്ഥാനത്തിനായി ബി ജെ പിയില്‍ ചരട് വലികള്‍ തുടങ്ങി; സുരേന്ദ്രന്‍ , രമേശ് , ശോഭ സുരേന്ദ്രന്‍ എന്നിവരുടെ പേരുകള്‍ സജീവ ചര്‍ച്ചയില്‍

Published

|

Last Updated

തിരുവനന്തപുരം: ബിജെപിയുടെ നിലവിലെ സംസ്ഥാന പ്രസിഡന്റ് പി എസ് ശ്രീധരന്‍പിള്ള മിസോറാം ഗവര്‍ണറായി പോകുന്നതോടെ ഒഴിവു വന്ന സംസ്ഥാന പ്രസിഡന്റ് പദത്തിനായി പാര്‍ട്ടിയിലെ പ്രമുഖ ഗ്രൂപ്പുകള്‍ ചരടുവലി തുടങ്ങി. പാര്‍ട്ടിയിലെ മുരളീധരന്‍ വിഭാഗം കെ സുരേന്ദ്രനായി നിലകൊള്ളുമ്പോള്‍ എം ടി രമേശനെ തല്‍സ്ഥാനത്ത് വാഴിക്കാനായി കൃഷ്ണദാസ് വിഭാഗവും കച്ചകെട്ടി രംഗത്തിറങ്ങിയിട്ടുണ്ട്.

പ്രസിഡന്റ് സ്ഥാനത്തിനായി താന്‍ മുന്നിട്ടിറങ്ങില്ലെന്ന് കുമ്മനം രാജശേഖര്‍ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും ഗ്രൂപ്പുകള്‍ക്കതീതമായി സമവായ സ്ഥാനാര്‍ഥിയെന്ന നിലയില്‍ കുമ്മനത്തേയും പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിച്ചേക്കുമെന്നും അറിയുന്നു. ശോഭ സുരേന്ദ്രന്റെ പേരും ചര്‍ച്ചകളില്‍ സജീവമാണ്. ഡിസംബറില്‍ സംഘടനാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ശ്രീധരന്‍ പിള്ളയെ ഗവര്‍ണറായി നിയമിച്ച് ഉത്തരവായിരിക്കുന്നത്. അതേ സമയം ശ്രീധരന്‍പിള്ളക്ക് ലഭിച്ചത് അര്‍ഹിക്കുന്ന അംഗീകാരമാണെന്നാണ് കുമ്മനം രാജശേഖരന്‍ ഗവര്‍ണര്‍ നിയമനത്തോട് പ്രതികരിച്ചത്.