Connect with us

Kerala

കൂടത്തായി കൊലപാതക പരമ്പര: ആല്‍ഫൈനെ കൊലപ്പെടുത്തിയ കേസില്‍ ജോളിയെ ഇന്ന് അറസ്റ്റ് ചെയ്യും

Published

|

Last Updated

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പര കേസുകളില്‍ ജോളിയുടെ അറസ്റ്റ് വീണ്ടും രേഖപ്പെടുത്തും. സിലിയുടെ മകള്‍ ആല്‍ഫൈനെ കൊലപ്പെടുത്തിയെന്ന കേസിലാണ് ഇന്ന് ജോളിയുടെ അറസ്റ്റ് രേഖപ്പെടുത്തുന്നത്.

ജോളിയെ അറസ്റ്റ് ചെയ്യുന്നതിനായി അന്വേഷണ ഉദ്യോഗസ്ഥന്‍ തിരുവമ്പാടി സിഐ ഇന്ന് കൊയിലാണ്ടി കോടതിയില്‍ അപേക്ഷ നല്‍കും. ആല്‍ഫൈന് നല്‍കിയ ഭക്ഷണത്തില്‍ സയനൈഡ് ചേര്‍ത്തുവെന്ന് ജോളി മൊഴി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.

അതേസമയം ജോളിയുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് മുന്‍പ് ജോളിയെ കോടതിയില്‍ ഹാജരാക്കും. ജോളിയുടെ കാറിന്റെ രഹസ്യ അറയില്‍ നിന്ന് പോലീസ് കണ്ടെടുത്ത പൊടി സയനൈഡെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.

ബുധനാഴ്ചയാണ് ജോളിയുടെ കാറിന്റെ ഡ്രൈവര്‍ സീറ്റിന് ഇടതുഭാഗത്ത് രഹസ്യ അറയില്‍ സൂക്ഷിച്ചിരുന്ന പൊടി കണ്ടെത്തിയത്. ഡിജിപിയുടെ നിര്‍ദ്ദേശപ്രകാരം ഉടന്‍തന്നെ കണ്ണൂരിലെ ഫോറന്‍സിക് ലാബിലെത്തിച്ച് പരിശോധന നടത്തിക്കുകയായിരുന്നു.

Latest