Connect with us

Ongoing News

സൗഹൃദ സംഗമം: സാന്ത്വന കേന്ദ്രത്തിന് തലസ്ഥാന നഗരിയുടെ പിന്തുണ

Published

|

Last Updated

എസ് വൈ എസ് സാന്ത്വന കേന്ദ്രം ഉദ്ഘാടന ചടങ്ങില്‍ വി കെ പ്രശാന്ത്

തിരുവനന്തപുരം: എസ് വൈ എസ് സാന്ത്വന കേന്ദ്രം ഉദ്ഘാടനത്തോടനുബന്ധിച്ച് നടത്തിയ സൗഹൃദ സംഗമം തലസ്ഥാന നഗരിയുടെ പൊതുവികാരവും പിന്തുണയും പങ്കുവെക്കുന്ന ചടങ്ങായി. സാന്ത്വന പരിചരണ രംഗത്ത് എസ് വൈ എസിന്റെ സമാനവികാരവും വിചാരവുമുള്ളവരാണ് സംഗമത്തില്‍ പങ്കെടുത്തത്. തലസ്ഥാന നഗരിയുടെ ആരോഗ്യ ഭൂപടത്തില്‍ സാന്ത്വന കേന്ദ്രം വഹിക്കാന്‍ പോകുന്ന ഭാഗധേയം സംഗമത്തില്‍ പങ്കെടുത്തവര്‍ എടുത്തു പറഞ്ഞു.

ആതുര സേവന രംഗത്തെ സന്നദ്ധ പ്രവര്‍ത്തകര്‍,രാഷ്ട്രീയ സാമൂഹിക പ്രവര്‍ത്തകര്‍, അയല്‍പക്ക വേദി തുടങ്ങി വിവിധ രംഗത്തുള്ളവര്‍ സംഗമത്തില്‍ പങ്കെടുത്തു. സാന്ത്വന കേന്ദ്രത്തിന് എല്ലാവിധ സഹകരണങ്ങളും വാഗ്ദാനം ചെയ്തു. കോര്‍പറേഷന്‍ കൗണ്‍സിലര്‍ രമ്യ, ഡോ. ശഫീഖ് (തിരുവനന്തപുരം മെഡിക്കല്‍ കോളജ്), ഡോ.അബ്ദുസ്സമദ്, ശൗക്കത്ത്, ക്രിസ്റ്റഫര്‍, ഉദയകുമാര്‍, ശിവപ്രകാശ്, ഡോ. മുസ്തഫ, അഡ്വ.മുനീര്‍ ആശംസകള്‍ നേര്‍ന്നു.സാന്ത്വന കേന്ദ്രത്തിന്റെ പ്രതിനിധിയായി മുഹമ്മദ് പറവൂര്‍ സംസാരിച്ചു. എസ് ശറഫുദ്ദീന്‍ സ്വാഗതവും ശംനാദ് എസ് നന്ദിയും പറഞ്ഞു.

---- facebook comment plugin here -----

Latest