Connect with us

Kerala

പി എസ് ശ്രീധരന്‍ പിള്ള മിസോറാം ഗവര്‍ണര്‍

Published

|

Last Updated

ന്യൂഡല്‍ഹി: ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍ പിള്ളയെ മിസോറാം ഗവര്‍ണറായി നിയമിച്ചു. ഇതുസംബന്ധിച്ച രാഷ്ട്രപതി ഭവന്റെ വിജ്ഞാപനം പുറത്തിറങ്ങി. മിസോറാം ഗവര്‍ണര്‍ പദവിയിലെത്തുന്ന മൂന്നാമത്തെ മലയാളിയാണ് ശ്രീധരന്‍ പിള്ള. 2011-14ല്‍ വക്കം പുരുഷോത്തമനും 2018-19ല്‍ കുമ്മനം രാജശേഖരനും മിസോറാം ഗവര്‍ണറായിരുന്നിട്ടുണ്ട്.

ജമ്മു കശ്മീര്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക്കിനെ ഗോവ ഗവര്‍ണറായും നിയമിച്ചിട്ടുണ്ട്. ഗിരീഷ് ചന്ദ്ര മുര്‍മുവാണ് ജമ്മു കശ്മീരിലെ ലഫ്റ്റനന്റ് ഗവര്‍ണര്‍. അസം ഗവര്‍ണര്‍ ജഗദീഷ് മുഖിക്കായിരുന്നു മിസോറാം ഗവര്‍ണറുടെ അധിക ചുമതല.

കേന്ദ്രത്തിന്റെ തീരുമാനം അംഗീകരിക്കുന്നതായി ശ്രീധരന്‍ പിള്ള മാധ്യമ പ്രവര്‍ത്തകരോട് പ്രതികരിച്ചു. എല്ലാം നല്ലതിനാണ്. ജനസേവനത്തിനുള്ള അവസരമായി ഇതിനെയും കാണുന്നു. മുമ്പും തന്നെ ഗവര്‍ണര്‍ സ്ഥാനത്തേക്കു പരിഗണിച്ചിരുന്നു. സ്ഥാനമാനങ്ങള്‍ക്കു വേണ്ടി ഇതുവരെ ആരെയും സമീപിച്ചിട്ടില്ലെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.