Connect with us

Gulf

ബഹ്റൈൻ ആ എസ്‌ സിക്ക്‌ പുതിയ നേതൃത്വം

Published

|

Last Updated

അബ്ദുള്ള രണ്ടത്താണി (ചെയർമാൻ), അഡ്വ. ഷബീർ അലി (ജനറൽ കൺവീനർ)

മനാമ: രിസാല സ്റ്റഡി സർക്കിൾ (ആർ എസ്‌ സി) ബഹ്‌റൈൻ നാഷനൽ കമ്മിറ്റിക്ക്‌ പുതിയ നേതൃത്വം. ഈസാ ടൗണിൽ വെച്ചുനടന്ന നാഷനൽ കൗൺസിൽ ഐ സി എഫ് നാഷനൽ അഡ്മിൻ & പി ആർ പ്രസിഡന്റ്‌ അബ്ദുൽ സലാം മുസിലിയാർ കോട്ടക്കൽ ഉത്ഘാടനം ചെയ്തു. ഐ സി എഫ്‌ സർവ്വീസ്‌ പ്രസിഡ്ന്റ്‌ വി പി കെ അബൂബക്കർ ഹാജി, നിസാം മുസ്ലിയാർ കണ്ണൂർ, ആർ എസ്‌ സി മുൻ ജനറൽ കൺവീനർ അബ്ദുസമദ്‌ കാക്കടവ്‌, വൈസ്‌ ചെയർമാനായിരുന്ന സുബൈർ മാസ്റ്റർ തിരൂർ, കലാലയം കൺ വീനറായിരുന്ന ഷാഫി വെളിയങ്കോട്‌, അഷറഫ്‌ കോട്ടക്കൽ, മൂസാ കരിമ്പിൽ എന്നിവർ സംസാരിച്ചു.

രാവിലെ ഒൻപത്‌ മണിമുതൽ ആരംഭിച്ച നാഷനൽ കൗൺസിൽ ആർ എസ്‌ സി ഗൾഫ്‌ കൗൺസിൽ ചെയർമാൻ അബൂബക്കർ അസ്‌ഹരി (യു എ ഇ) ഗൾഫ്‌ കൗൺസിൽ എക്‌സികുട്ടീവ്‌ അംഗം അഹ്മദ്‌ ഷെറിൻ (യു എ ഇ) എന്നിവർ കൗൺസിൽ നടപടിക്രമങ്ങൾ നിയന്ത്രിച്ചു.

സംഘടനയുടെ കഴിഞ്ഞ കാലത്തെ പ്രവർത്തന റിപ്പോർട്ടുകൾ, വി പി കെ മുഹമ്മദ്‌ (ജനറൽ) അബ്ദുല്ല രണ്ടത്താണി (സംഘടന) നജ്മുദ്ധീൻ (വിസ്ഡം) അബ്ദുറഹീം സഖാഫി (ട്രയിനിംഗ്‌) ഫൈസൽ കൊല്ലം (സ്റ്റുഡൻസ്‌) ഷഹീൻ അഴിയൂർ (രിസാല) അഷറഫ്‌ മങ്കര (ഫിനാൻസ്‌) അവതരിപ്പിക്കുകയും തുടർന്ന് റിപ്പോർട്ടിന്മേലുള്ള ചർച്ചയും നടന്നു. കൗൺസിലിൽ പഠനങ്ങളും ഗ്രൂപ്പു ചർച്ചകളും പ്രത്യേക സെഷനുകളിലായി സംഘടിപ്പിക്കപ്പെട്ടു. കൗൺസിൽ നടപടികൾക്ക്‌ ശേഷം പുനസംഘടന പ്രക്രീയകൾക്ക്‌ റിട്ടേണിംഗ്‌ ഓഫീസറായ ഷെറിൻ അഹ്മദ്‌ നേതൃത്വംനൽകി.

രിസാല സ്റ്റഡി സർക്കിൾ (ആർ എസ്‌ സി) 2019 – 2021 കാലത്തേക്കുള്ള ബഹ്‌റൈൻ നാഷനൽ കമ്മിറ്റിയെ ഗൾഫ്‌ കൗൺസിൽ ചെയർമാൻ അബൂബകർ അസ്‌ഹരി പ്രഖ്യാപിച്ചു. അബ്ദുല്ല രണ്ടത്താണി (ചെയർമാൻ) അഡ്വക്കറ്റ്‌ ഷബീർ അലി (ജനറൽ കൺവീനർ) ഫൈസൽ കൊല്ലം (സംഘടന) ഹബീബ്‌ ഹരിപ്പാട്‌ (ഫിനാൻസ്‌) അഷറഫ്‌ മങ്കര (ഫിറ്റ്നസ്‌) ബഷീർ ക്ലാരി (ട്രയിനിംഗ്‌) ഷഹീൻ അഴിയൂർ (രിസാല) ജാഫർ പട്ടാമ്പി (വിസ്ഡം) റഷീദ്‌ തെന്നല (കലാലയം) ഫൈസൽ അലനല്ലൂർ (സ്റ്റുഡൻസ്‌) ഷിഹബ്‌ പരപ്പ (മീഡിയ) എന്നിവരെ വിവിധ സമിതികളുടെ കൺവീനർമാരായും തിരഞ്ഞെടുത്തു. 17 അംഗ എക്സികുട്ടെവിനെയും, അബ്ദുറഹീം സഖാഫി, വി പി കെ മുഹമ്മദ്‌ എന്നിവരെ ജി സി കൗൺസിലേഴ്സായും തിരഞ്ഞെടുത്തു.

ബഹ്‌റൈൻ നാഷനൽ ചെയർമാനായിരുന്ന അബ്ദുറഹീം, കൺവീനർ വി പി കെ മുഹമ്മദ്‌, സുനീർ നിലമ്പൂർ, നജ്മുദ്ധീൻ, അബ്ദുല്ല രണ്ടത്താണി എന്നിവർ കൗൻസിലിനു നേതൃത്വം നൽകി.