Connect with us

National

ഗവര്‍ണര്‍ മുന്‍ ആര്‍എസ്എസുകാരന്‍; ഹരിയാനയില്‍ എന്ത് സംഭവിക്കും?

Published

|

Last Updated

ചാണ്ഡിഗഢ്: തൂക്കുസഭ രൂപപ്പെട്ട ഹരിയാനയില്‍ സര്‍ക്കാര്‍ രൂപവത്കരണത്തിന് ബിജെപിയും കോണ്‍ഗ്രസും ശ്രമം തുടരുമ്പോള്‍ ഗവര്‍ണര്‍ സ്വീകരിക്കുന്ന നിലപാട് എന്താകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ ഉറ്റുനോക്കുന്നത്. മുന്‍ ആര്‍എസ്എസ് പ്രവര്‍ത്തകനായ ഗവര്‍ണര്‍ സത്യദേവ് നാരായണ ബിജെപിക്ക് വഴിയൊരുക്കുമോ എന്നാണ് അറിയേണ്ടത്. ഗവര്‍ണര്‍ പക്ഷപാതപരമല്ലാത്ത രീതിയില്‍ പ്രവര്‍ത്തിക്കുമെന്ന് കരുതപ്പെടുന്നുണ്ടെങ്കിലും, മുന്‍കാലങ്ങളില്‍, പഴയ രാഷ്ട്രീയ ബന്ധങ്ങള്‍ ഈ ഭരണഘടനാ കടമ നിര്‍വഹിച്ച രീതിയെ സ്വാധീനിക്കുന്നതായി അനുഭവനമുണ്ട്. ഇത് ഹരിയാനയില്‍ ആവര്‍ത്തിക്കപ്പെടുമോ എന്നാണ് പ്രധാന ചോദ്യം.

നിലവിലെ ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പ് ഫലമനുസരിച്ച് ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷി ആണെങ്കിലും കോണ്‍ഗ്രസും മറ്റു കക്ഷികളും ഒന്നിച്ചാല്‍ സര്‍ക്കാര്‍ രൂപവത്കരിക്കാവുന്ന സാഹചര്യം നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ കര്‍ണാടകയിലും ഗോവയിലും മധ്യപ്രദേശിലുമെല്ലാം ഗവര്‍ണര്‍മാരുടെ വഴിവിട്ട സഹായം സ്വീകരിച്ച് സര്‍ക്കാറുണ്ടാക്കിയ ബിജെപി ഇവിടെയും അതിന് ശ്രമിക്കുമെന്ന് തന്നെയാണ് നിരീക്ഷകര്‍ വിലയിരുത്തുന്നത്. രാഷ്ട്രീയ കുതിരക്കച്ചവടത്തിലൂടെ അധികാരമുറപ്പിക്കാനുള്ള കരുക്കളാണ് ബിജെപി നീക്കുന്നത്.

മുന്‍ ബിജെപി നേതാവും രാഷ്ട്രീയ സ്വയംസേവക സംഘം പ്രവര്‍ത്തകനുമായ ആര്യ രാജ്ഗീര്‍ നിയമസഭാ മണ്ഡലത്തില്‍ നിന്ന് എട്ട് തവണ ബീഹാര്‍ വിധിസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഗവര്‍ണറായിരുന്ന കപ്താന്‍ സിംഗ് സോളങ്കി ത്രിപുരയിലേക്ക് മാറിയതോടെ പകരം 2018 ഓഗസ്റ്റ് 25 നാണ് ഹരിയാനയുടെ 17ാമത്തെ ഗവര്‍ണറായി അദ്ദേഹം നിയമതിനായത്. 2010 ലെ ബീഹാറിലെ ബിജെപി-ജെഡിയു സര്‍ക്കാറിലും ആര്യ മന്ത്രിയായിരുന്നു. എംഎ ബിരുദവും പട്‌ന സര്‍വകലാശാലയില്‍ നിന്ന് നിയമ ബിരുദവും നേടിയിട്ടുണ്ട്.

1988-1998 വരെ രണ്ട് തവണ ബിജെപിയുടെ ബിഹാര്‍ യൂണിറ്റിന്റെ പട്ടികജാതി സെല്ലിന്റെ പ്രസിഡന്റായും ആര്യ പ്രവര്‍ത്തിച്ചിട്ടുണ്ട്. 1962 ലാണ് അദ്ദേഹം ആര്‍എസ്എസില്‍ ചേര്‍ന്നത്.

---- facebook comment plugin here -----

Latest