Connect with us

Kerala

ശരിദൂര നിലപാട് മാറ്റില്ല; സര്‍ക്കാര്‍ വിശ്വാസികള്‍ക്ക് എതിരായ നിലപാട് സ്വീകരിച്ചു- സുകുമാരന്‍ നായര്‍

Published

|

Last Updated

പെരുന്ന: തിരഞ്ഞെടുപ്പുകളില്‍ എന്ത് ഫലമുണ്ടായാലും എന്‍ എസ് എസിന്റെ ശരിദൂര നിലപാടില്‍ ഇനി മാറ്റമുണ്ടാകില്ലെന്ന് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍. എന്‍ എസ് എസ് സമദൂരത്തില്‍ നിന്ന് ശരിദൂരത്തിലേക്ക് പോകാനുള്ള കാരണം വിശ്വാസ സംരക്ഷണമാണ്. ഈ ശരിദൂരം ശരിയെന്ന് കാലം തെളിയിക്കും. വിശ്വസികള്‍ക്ക് എതിരായ നിലപാടാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചത്. നവോത്ഥാനത്തിന്റെ പേരില്‍ വര്‍ഗീയത വളര്‍ത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.

എന്‍ എസ് എസ് യു ഡി എഫിന് വേണ്ടി സാമുദായിക സ്വാധീനം ഉപയോഗിച്ച് വോട്ട്പിടിച്ചു എന്നത് അടിസ്ഥാനരഹിതമായ ആരോപണമാണ്. താലൂക്ക് യൂണിയന്‍ ഭാരവാഹികള്‍ അവരുടെ അഭിപ്രായമനുസരിച്ചാണ് പ്രവര്‍ത്തിച്ചത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ വിശ്വാസികള്‍ക്ക് അനുകൂലമായ നടപടികള്‍ സ്വീകരിക്കാത്തതാണ് പ്രധാനമായും സമദൂരത്തില്‍ നിന്ന് ശരിദൂരത്തിലേക്ക് പോകാന്‍ കാരണം. സംസ്ഥാന സര്‍ക്കാര്‍ ഈശ്വര വിശ്വാസം ഇല്ലാതാക്കാന്‍ ആചാര അനുഷ്ഠാനങ്ങള്‍ എതിരായി നിലകൊണ്ടു. ഒരു വിഭാഗത്തെ പ്രീതിപ്പെടുത്താന്‍ മുന്നോക്ക വിഭാഗത്തെ ബോധപൂര്‍വ്വം അവഗണിക്കുകയാണ്. മുന്നോക്ക സംവരണം നടപ്പാക്കുന്നത് ബോധപൂര്‍വ്വം വൈകിപ്പിച്ചു.

സര്‍ക്കാരിനെ സമ്മര്‍ദത്തിലാക്കിയത് അനര്‍ഹമായത് നേടാനോ വഴിവിട്ട നേട്ടങ്ങള്‍ക്കോ വേണ്ടിയല്ലെന്ന് ഭരണകര്‍ത്താക്കള്‍ മനസ്സിലാക്കണം. മുന്നാവിഭാഗത്തിന് നീതി ലഭിക്കുന്നതിനും ആചാര സംരക്ഷണത്തിനും നാടിന്റെ നന്മക്കും വേണ്ടിയാണ് ഉപതിരഞ്ഞെടുപ്പില്‍ ശരിദൂരം കണ്ടെത്തിയതെന്നും സുകുമാരന്‍ നായര്‍ പ്രതികരിച്ചു.

 

 

---- facebook comment plugin here -----

Latest