Connect with us

Kerala

എ, ഐ ധാരണയിലെത്തി;കൊച്ചി മേയറുടെ കസേര തെറിച്ചേക്കും

Published

|

Last Updated

കൊച്ചി: നഗരത്തിലെ വെള്ളക്കെട്ട് പ്രശ്‌നത്തില്‍ രൂക്ഷ വിമര്‍ശനം നേരിടുന്ന സാഹചര്യത്തില്‍ സൗമിനി ജെയിനെ കൊച്ചി മേയര്‍ സ്ഥാനത്ത് നിന്ന് മാറ്റാന്‍ നീക്കം. മേയറെ മാറ്റുന്നത് സംബന്ധിച്ച് എ, ഐ ഗ്രൂപ്പുകള്‍ ധാരണയിലെത്തിയതായാണ് സൂചന. വരാനിരിക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലും കനത്ത തിരിച്ചടി നേരിടേണ്ടിവരുമെന്ന വികാരം ശക്തമായ സാഹചര്യത്തിലാണ് പാര്‍ട്ടി നടപടിക്കൊരുങ്ങുന്നത്.

ഉപതിരഞ്ഞെടുപ്പിലെ ഭൂരിപക്ഷം കുറഞ്ഞതും കോര്‍പ്പറേഷനെതിരായ ഹൈകോടതി വിമര്‍ശനവുമാണ് മേയര്‍ക്കെതിരായ വികാരമുയര്‍ത്തിയത്.
പാര്‍ട്ടി പറഞ്ഞാല്‍ മാറി നില്‍ക്കാന്‍ തയാറാണെന്ന് സൗമിനി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. രാജി വെക്കേണ്ട സാഹചര്യം നിലവിലില്ല. കായലിലെ ജലനിരപ്പ് വര്‍ധിച്ചതാണ് നഗരത്തിലെ വെള്ളക്കെട്ടിന് കാരണമെന്നും മേയര്‍ പറഞ്ഞിരുന്നു.

എന്നാല്‍ ഹൈകോടതിക്ക് പിന്നാലെ മേയര്‍ക്കെതിരെ രൂക്ഷവിമര്‍ശവുമായി എറണാകുളം എം പി ഹൈബി ഈഡന്‍ രംഗത്തെത്തിയിരുന്നു. കൊച്ചി കോര്‍പ്പറേഷനെതിരായ വികാരം പാര്‍ട്ടി കണക്കിലെടുക്കണമെന്നും ഹൈബി ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തില്‍ പദവിയില്‍ തുടരുകയെന്നത് സൗമിനി ജെയ്‌നിന് വെല്ലുവിളിയാണ്. അടുത്ത രണ്ട് ദിവസത്തിനകം ഇത് സംബന്ധിച്ച് തീരുമാനമുണ്ടാകുമെന്നാണ് അറിയുന്നത്.

Latest