Connect with us

Kerala

മുണ്ടക്കയത്ത് വാഹനാപകടത്തില്‍ മൂന്ന് മരണം

Published

|

Last Updated

മുണ്ടക്കയം: കെ കെ റോഡില്‍ മുണ്ടക്കയത്തിന് സമീപം ചോറ്റിയില്‍ മൂന്ന് വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മൂന്ന് പേര്‍ മരിച്ചു. സംഭവത്തില്‍ രണ്ട് പേര്‍ക്ക് പരുക്കേറ്റു. നിയന്ത്രണം വിട്ട ലോറി കാറിലിടിക്കുകയും കാര്‍ എതിരേ വന്ന ബൈക്കിലിടിക്കുകയുമായിരുന്നു.

കാര്‍ യാത്രികനായ പെരുവന്താനം സ്വദേശി നീറിയാനിക്കല്‍ ശ്രീധരന്‍ (62) ആണ് മരിച്ചവരില്‍ ഒരാള്‍. മരിച്ച മറ്റ് രണ്ടു പേര്‍ ബൈക്ക് യാത്രികരാണ്. ഇവര്‍ കൊക്കയാര്‍ വെബ്ലി സ്വദേശികളാണെന്നാണ് വിവരം. രണ്ടു പേരും പുരുഷന്മാരാണ്.

ശ്രീധരനൊപ്പം കാറിലുണ്ടായിരുന്ന മറ്റൊരാള്‍ക്കാണ് അപകടത്തില്‍ പരുക്കേറ്റത്. ഇയാളെ 26ാം മൈലിലെ മേരീക്വീന്‍സ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൃതദേഹങ്ങളും ഈ ആശുപത്രിയിലേക്കാണ് മാറ്റിയിരിക്കുന്നത്.പോലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു.

Latest