Connect with us

National

ഹരിയാനയില്‍ ബി ജെ പി സര്‍ക്കാറുണ്ടാക്കും: അമിത്ഷാ

Published

|

Last Updated

ന്യൂഡല്‍ഹി: ഒറ്റക്ക് ഭരിക്കാനുള്ള ഭൂരിഭക്ഷം ലഭിച്ചിട്ടില്ലെങ്കിലും ഹരിയാനയില്‍ സര്‍ക്കാര്‍ രൂപവത്ക്കരിക്കാനുള്ള കരുനീക്കങ്ങള്‍ ബി ജെ പി ഊര്‍ജിതമാക്കി. പത്ത് സീറ്റ് നേടിയ ജെ ജെ പിയെ ഒപ്പം നിര്‍ത്താനുള്ള ചരടുവലികളാണ് നടക്കുന്നത്. ആര്‍ക്കും കേവല ഭൂരിപക്ഷം നേടാന്‍ കഴിഞ്ഞില്ലെങ്കിലും ഏറ്റവും വലിയ ഒറ്റകക്ഷി എന്നതിനാല്‍ സര്‍ക്കാര്‍ രൂപവത്ക്കരിക്കാന്‍ ബി ജെ പി ശ്രമിക്കുമെന്ന് കേന്ദ്ര ആഭ്യന്ത്രമന്ത്രി അമിത് ഷാ വ്യക്തമാക്കി. ഹരിയാന നിയമസഭ തിരഞ്ഞെടുപ്പില്‍ പ്രതീക്ഷിച്ച നേട്ടം കൊയ്യാന്‍ സാധിക്കാത്തത് ബി ജെ പി ദേശീയ നേതൃത്വത്തെ നിരാശരാക്കിയിരിക്കുകയാണ്. എങ്കിലും അടങ്ങിയിരിക്കാതെ കോണ്‍ഗ്രസിന്റെ ഭാഗത്ത് നിന്ന് സര്‍ക്കാറുണ്ടാക്കാനുള്ള ശ്രമം തുടങ്ങുന്നതിന് മുമ്പ് തന്നെ എല്ലാം ഉറപ്പിക്കാനുള്ള ശ്രമമാണ് ബി ജെ പി നടത്തുന്നത്.

അതിനിടെ ഹരിയാന ലോഖിത് പാര്‍ട്ടിയുടെ എം എല്‍ എയായ ഗോപാല്‍ കൃഷ്ണന്‍ ബി ജെ പിയെ പിന്തുണക്കുമെന്ന് അറിയിച്ച് രംഗത്തെത്തി. ഹരിയാനയുടെ വികസനത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള പാര്‍ട്ടിക്കൊപ്പം നില്‍ക്കുന്നതാണ് ശരിയെന്നും അദ്ദേഹം പറഞ്ഞു. മറ്റ് സ്വതന്ത്ര എം എല്‍ എമാരയുെ കൂടെ നിര്‍ത്തുന്നതില്‍ ബി ജെ പി ശ്രമം തുടങ്ങിയിട്ടുണ്ട്.

 

Latest