Connect with us

Kerala

മരട് ഫ്‌ളാറ്റ് കേസ്: എല്ലാ ഫ്‌ളാറ്റ്  ഉടമകള്‍ക്കും 25 ലക്ഷം വീതം നല്‍കണം- സുപ്രീം കോടതി

Published

|

Last Updated

ന്യൂഡല്‍ഹി: മരട് ഫ്‌ളാറ്റ് കേസില്‍ എല്ലാഫ്‌ളാറ്റ് ഉടമകള്‍ക്കും 25 ലക്ഷം രൂപം നഷ്ടപരിഹാരമായി നല്‍കണമെന്ന് സുപ്രീം കോടതി. അതേ സമയം ഫ്‌ളാറ്റുകള്‍ പൊളിക്കാനുള്ള ഉത്തരവില്‍ ഒരു വരി മാറ്റില്ലെന്നും കേസ് പരിഗണിച്ച ജസ്റ്റിസ് അരുണ്‍ മിശ്ര ആവര്‍ത്തിച്ചു. ഉത്തരവ് ഉത്തരവ് തന്നെയാണ്, അതില്‍ നിന്ന് പിറകോട്ട് പോകില്ല. അത് നടപ്പാക്കുക തന്നെ ചെയ്യും കോടതി വ്യക്തമാക്കി.

എല്ലാ ഫ്‌ളാറ്റുടമകള്‍ക്കും 25 ലക്ഷം വീതം നല്‍കണമെന്നാണ് ജസ്റ്റിസ് അരുണ്‍ മിശ്രയുടെ നിര്‍ദ്ദേശം. രേഖകളില്‍ കുറഞ്ഞ നിരക്കുള്ളവര്‍ക്കുും 25 ലക്ഷം രൂപ നല്‍കണമെന്നാണ് നിര്‍ദ്ദേശിച്ചിട്ടുള്ളത്. ഫ്‌ളാറ്റുടമകള്‍ക്ക് നല്‍കേണ്ട തുക നിര്‍മ്മാതാക്കള്‍ കെട്ടിവെക്കണമെന്നും കോടതി ഉത്തരവിട്ടു. തല്‍ക്കാലം ഇതിനായി 20 കോടി രൂപ നിര്‍മ്മാതാക്കള്‍ കെട്ടിവയ്ക്കണെന്നും കോടതി നിര്‍ദ്ദേശിച്ചു.

കോടതി നിയമിച്ച റിട്ട ഹൈക്കോടതി ജഡ്ജി കെ ബാലകൃഷ്ണന്‍ നായര്‍ അധ്യക്ഷനായുള്ള സമിതി ഫ്‌ളാറ്റുടമകള്‍ക്ക് നഷ്ടപരിഹാരം നല്‍കിവരികയാണ്. ഇതുവരെ 10 കോടി 87 ലക്ഷം രൂപ വിതരണം ചെയ്തു. ഫ്‌ലാറ്റുടമകള്‍ നല്‍കുന്ന രേഖകള്‍ പ്രകാരമാണ് നഷ്ടപരിഹാരം നല്‍കുന്നത്. പല ഫ്‌ളാറ്റുടമകളുടെയും രേഖകളില്‍ കുറഞ്ഞ തുകമാത്രമാണ് രേഖപ്പെടുത്തിയിരുന്നത്.

Latest