Connect with us

Kerala

വാളയാര്‍ പീഡന കേസ്: മൂന്ന് പ്രതികളെ കോടതി വെറുതെ വിട്ടു

Published

|

Last Updated

പാലക്കാട്: വാളയാറില്‍ സഹോദരങ്ങളായ പെണ്‍കുട്ടികള്‍ ലൈംഗിക പീഡനത്തിന് ഇരയായി ആത്മഹത്യ ചെയ്ത കേസില്‍ മൂന്നു പ്രതികളെ കോടതി വെറുതെവിട്ടു. വി മധു, എം മധു, ഷിബു എന്നിവരെയാണ് പാലക്കാട് പോക്‌സോ കോടതി വെറുതെവിട്ടത്. പ്രതികള്‍ക്കെതിരായ കുറ്റം തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി നടപടി.

കേസിലെ മൂന്നാം പ്രതിയെ തെളിവുകളുടെ അഭാവത്തില്‍ കോടതി നേരത്തെ തന്നെ കുറ്റവിമുക്തനാക്കിയിരുന്നു. കേസിലെ പ്രായപൂര്‍ത്തിയാകാത്ത പ്രതിയുടെ വിചാരണ ജുവനൈല്‍ കോടതിയില്‍ പുരോഗമിക്കുകയാണ്.

2017ലാണ്ലൈംഗിക പീഡനത്തെ തുടര്‍ന്ന് പ്രായപൂര്‍ത്തിയാവാത്ത  സ്‌കൂള്‍ വിദ്യാര്‍ഥിനികളായ സഹോദരിമാര്‍ ആത്മഹത്യ ചെയ്തത്.

പതിമൂന്നും ഒമ്പതും വയസുള്ള പെണ്‍കുട്ടികള്‍ ലൈംഗിക പീഡനത്തിന് ഇരയായെന്ന് പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തിയിരുന്നു.പെണ്‍കുട്ടികളുടെ അമ്മയുടെ ഇളയച്ഛന്റെ മകനാണ് അട്ടപ്പള്ളം കല്ലങ്കാട് സ്വദേശി മധു. പെണ്‍കുട്ടികളുടെ അച്ഛന്റെ സുഹൃത്താണ് ഇടുക്കി രാജക്കാട് വലിയമുല്ലക്കാനം നാലുതെയ്ക്കല്‍ വീട്ടില്‍ ഷിബു.