Connect with us

Kozhikode

സീറത്തുന്നബി അക്കാദമിക് കോൺഫറൻസ് നവം. രണ്ടിന്

Published

|

Last Updated

മലപ്പുറം: എസ് എസ് എഫ് സീറത്തുന്നബി അക്കാദമിക് കോൺഫറൻസ് നവംബർ രണ്ടിന് മലപ്പുറം കരുവാരക്കുണ്ടിൽ നടക്കും. ഓറിയന്റലിസ്റ്റുകളുടെ പ്രവാചക വിമർശനങ്ങൾക്ക് മറുപടി, ഫിലിപ് കെ ഹിറ്റെ തിരുനബിയെ വായിച്ചത്, വില്യം മൂറിന്റെ പ്രവാചക നിരൂപണങ്ങൾ, മൈക്കൽ എച്ച് ഹാർട്ടിന്റെ തിരുനബി വായന, യുക്തിവാദികളും തിരുനബി വിമർശനങ്ങളും, പടിഞ്ഞാറ് പ്രവാചകത്വത്തെ വായിച്ചത് തുടങ്ങി മുഹമ്മദ് നബി (സ)യുടെ ജീവിതവുമായി ബന്ധപ്പെട്ട ഇരുപതിലധികം ഉപ വിഷയങ്ങളിൽ പ്രബന്ധങ്ങൾ അവതരിപ്പിക്കും. നവംബർ രണ്ടിന് രാവിലെ ഒമ്പത് മുതൽ അക്കാദമിക് കോൺഫറൻസും വൈകീട്ട് പൊതുസമ്മേളനവും സംഘടിപ്പിക്കും.

സ്വാഗത സംഘം ഭാരവാഹികൾ: പൂക്കോയ തങ്ങൾ, വയനാട് ഹസൻ മുസ്‌ലിയാർ, വണ്ടൂർ അബ്ദുർറഹ്്മാൻ ഫൈസി, മാളിയേക്കൽ സുലൈമാൻ സഖാഫി, എ പി ബശീർ ചെല്ലക്കൊടി, ശിഹാബ് തങ്ങൾ, സൈനുൽ ആബിദീൻ തങ്ങൾ (അഡ്വൈസറി ബോർഡ്), ബശീർ സഖാഫി പൂങ്ങോട് (ചെയർ.) അസൈനാർ ബാഖവി ചെറുകോട്, സൈദ് സഖാഫി കരുവാരകുണ്ട്, സമദ് മുസ്‌ലിയാർ വെള്ളയൂർ (വൈസ് ചെയർ.) അസ്ഹർ സഖാഫി കരുവാരക്കുണ്ട് (കൺ.) ജലീൽ സഖാഫി മാമ്പുഴ, ലത്തീഫ് സഖാഫി പാണ്ടിക്കാട്, നഹീം സഖാഫി വണ്ടൂർ (ജോ. കൺ.) ഖാസിം മുസ്‌ലിയാർ (ഫിനാൻസ് സെക്ര.) ജാബിർ സഖാഫി (കോ-ഓഡിനേറ്റർ).