Connect with us

Kozhikode

മുഅല്ലിം എം പവർമെന്റ് ധനസഹായ വിതരണാരംഭം നവംബർ 21ന്

Published

|

Last Updated

കോഴിക്കോട് : സുന്നീ വിദ്യാഭ്യാസബോർഡിന്റെ അംഗീകാരത്തോടെ തെക്കൻ കേരളത്തിൽ പ്രവർത്തിക്കുന്ന മദ്റസകളുടെയും മുഅല്ലിംകളുടെയും ശാക്തീകരണം ലക്ഷ്യമിട്ട് സുന്നീ ജംഇയ്യത്തുൽ മുഅല്ലിമീൻ പ്രഖ്യാപിച്ച സതേൺ കേരള മുഅല്ലിം എം പവർമെന്റ്പ്രോഗ്രാമിന്റെ ഭാഗമായ ധനസഹായത്തിന്റെ ഒന്നാം ഗഡു വിതരണം നവംബർ 21ന് കൊല്ലത്തും കോട്ടയത്തും നടത്താൻ തീരുമാനിച്ചു. സുന്നീ വിദ്യാഭ്യാസബോർഡ്, ജംഇയ്യത്തുൽ മുഅല്ലിമീൻ സാരഥികൾ സംബന്ധിക്കും. ഇത് സംബന്ധമായി സമസ്ത സെന്ററിൽ ചേർന്ന എസ് ജെ എംസിക്രട്ടേറിയറ്റ്‌ യോഗത്തിൽ പ്രസിഡന്റ്സയ്യിദലി ബാഫഖി ആധ്യക്ഷം വഹിച്ചു. കെ പി എച്ച് തങ്ങൾ, അബൂഹനീഫൽ ഫൈസി, വി പി എം വില്ല്യാപള്ളി, കുഞ്ഞുകുളം സുലൈമാൻ സഖാഫി, വി വി അബൂബക്കർ സഖാഫി സംസാരിച്ചു.