Connect with us

Malappuram

ഒ കെ അബ്ദുസലാം മുസ്ലിയാർ നിര്യാതനായി

Published

|

Last Updated

കോട്ടക്കൽ: പ്രമുഖ പണ്ഡിതനും മർഹൂം ഒ കെ ഉസ്താദിന്റെ മകനുമായ ഓടക്കൽ അബ്ദുസലാം മുസ്ലിയാർ (70) നിര്യാതനായി. ഒതുക്കുങ്ങൽ ഇഹ് യാഉസുന്ന മുഖ്യരക്ഷാധികാരിയും, രണ്ടത്താണി നുസ്റത്ത് സ്ഥാപനങ്ങളുടെ പ്രസിഡന്റുമാണ്.

വെല്ലൂർ ബാഖിയാത്തിൽ നിന്നും പഠനം പൂർത്തിയാക്കി പൊൻമള, കിടങ്ങഴി, വടക്കേക്കാട്, പല്ലാർ, ചെങ്ങാനി എന്നിവിടങ്ങളിൽ മുദർരിസായി സേവനം ചെയ്തു. ഒതുക്കുങ്ങൽ ഇഹ്‌യാഉസുന്നയിൽ മുദർരിസാണ്. ഒ കെ ഉസ്താദാണ് പ്രധാന ഗുരു. ഭാര്യമാർ: ആയിശ, മറിയം. മക്കൾ: പരേതനായ അബ്ദു ലത്തീഫ് അഹ്സനി, സമീന, ശമീമ. മയ്യിത്ത് നിസ്കാരം 4 മണിക്ക് ഒ കെ ഉസ്താദ് മഖാമിൽ നടക്കും

Latest