Connect with us

Kerala

കിഴക്കമ്പലത്ത് എ ടി എമ്മില്‍ കവര്‍ച്ചാ ശ്രമം

Published

|

Last Updated

കൊച്ചി: എറണാകുളം കിഴക്കമ്പലത്തെ എടിഎമ്മില്‍ കവര്‍ച്ചാശ്രമം. കിഴക്കമ്പലം ടൗണിലുള്ള ഫെഡറല്‍ ബേങ്കിന്റെ എടിഎമ്മില്‍ ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് സംഭവം. എടിഎമ്മിന്റെ മുന്‍ വാതില്‍ പാര ഉപയോഗിച്ച് കുത്തിത്തുറക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുന്ന ഫെഡറല്‍ ബേങ്കിലെ ജീവനക്കാരാണ് കവര്‍ച്ചാ ശ്രമം നടന്നതായി പോലീസിനെ അറിയിച്ചത്. വിവരമറിഞ്ഞ് പോലീസ് എടിഎമ്മില്‍ എത്തിയപ്പോഴേക്കും മോഷ്ടാവ് രക്ഷപ്പെട്ടിരുന്നു.എടിഎമ്മില്‍ നിന്ന് പണം നഷ്ടപ്പെട്ടിട്ടില്ലെന്ന് കിഴക്കമ്പലം സിഐ അറിയിച്ചു. സംഭവത്തില്‍ കേസെടുത്ത് പോലീസ് അന്വേഷണം തുടങ്ങി

---- facebook comment plugin here -----

Latest