Connect with us

National

എസ് എ ആര്‍ ഗീലാനി അന്തരിച്ചു

Published

|

Last Updated

ന്യൂഡല്‍ഹി: മനുഷ്യാവകാശ പ്രവര്‍ത്തകനും ഡല്‍ഹി സര്‍വകലാശാല മുന്‍ പ്രൊഫസറുമായ സയ്യിദ് അബ്ദുല്‍ റഹ്മാന്‍ ഗീലാനി അന്തരിച്ചു. വ്യാഴാഴ്ച വൈകുന്നേരം ഹൃദായാഘാതത്തെ തുടര്‍ന്ന് ഡല്‍ഹി ഫോര്‍ട്ടിസ് ആശുപത്രിയിലായിരുന്നു അന്ത്യം.

2001ലെ പാര്‍ലമെന്റ് ആക്രമണക്കേസില്‍ അറസ്റ്റിലാവുകയും പ്രത്യേക കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തുകയും ചെയ്‌തെങ്കിലും പിന്നീട് സുപ്രീംകോടതി വെറുതെ വിട്ടിരുന്നു. അഫ്‌സല്‍ ഗുരുവിനെ തൂക്കിലേറ്റിയതിനെതിരെ 2016ല്‍ പ്രതിഷേധം സംഘടിപ്പിച്ചതിന് എസ് എ ആര്‍ ഗീലാനിക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തിയിരുന്നു.

ഡല്‍ഹി സര്‍വകലാശാലയുടെ സാക്കിര്‍ ഹുസൈന്‍ കോളജില്‍ അറബി പ്രഫസറായിരുന്നു. ഭാര്യയും രണ്ടു പെണ്‍കുട്ടികളുമുണ്ട്.

Latest