Connect with us

National

മഹാരാഷ്ട്രയില്‍ ബി ജെ പി സീറ്റ് സി പി എം പിടിച്ചെടുത്തു

Published

|

Last Updated

മുംബൈ: മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ സിറ്റിങ്ങ് സീറ്റില്‍ സി പി എമ്മിന് മിന്നും ജയം. ദഹാനുവില്‍ സിപിഎമ്മിന്റെ വിനോദ് ഭിവ നികോളെ 4707 വോട്ടിന് വിജയിച്ചു. ബിജെപിയുടെ സിറ്റിങ്എംഎല്‍എ ധനാരെ പാസ്‌കല്‍ ജന്യയെയാണ് അദ്ദേഹം പരാജയപ്പെടുത്തിയത്.

ഡിവൈഎഫ്‌ഐ മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റാണ് നിക്കോളെ.കോണ്‍ഗ്രസ്, എന്‍ സി പി, വഞ്ചിത് ബഹുജന്‍ അഖാഡി എന്നീ പാര്‍ട്ടികളുടെ പിന്തുണ നിക്കോളക്കുണ്ടായിരുന്നു.

അടുത്തിടെ ദഹാനുവില്‍ ശിവസേനയുടെ 50 യുവപ്രവര്‍ത്തകര്‍ സി പി എമ്മില്‍ ചേര്‍ന്നിരുന്നു. ശിവസേന വിട്ട് വന്നവര്‍ വിനോദ് നിക്കോളിന്റെ വിജയത്തിനായി പ്രവര്‍ത്തിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.ഇവരുടെ പിന്തുണയോടെയാണ് നഷ്ടപ്പെട്ട സീറ്റ് സിപിഎംവിനോദ് നിക്കോളിലൂടെ തിരിച്ചു പിടിച്ചത്.

മഹാരാഷ്ട്രയില്‍ സി പി എമ്മിന്റെ ശക്തികേന്ദ്രങ്ങളിലൊന്നാണ് ദഹാനു. 2009ല്‍ ഇവിടെ സി.പി.എമ്മിന്റെ രാജാറാം ഒസാരേയാണ് ജയിച്ചത്. എന്നാല്‍ 2014ലെ തിരഞ്ഞെടുപ്പില്‍ ഈ സീറ്റ് ബി ജെ പി പിടിച്ചെടുക്കുകയായിരുന്നു.