Connect with us

Kerala

ഇടതുമുന്നണിയുടേത് തിളക്കമാര്‍ന്ന വിജയം; എന്‍ എസ് എസ് സാമുദായിക ധ്രുവീകരണത്തിന് ശ്രമിച്ചു: കോടിയേരി

Published

|

Last Updated

തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയുടേത് തിളക്കമാര്‍ന്ന വിജയമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. എങ്കിലും അരൂരില്‍ തോറ്റത് ഇതിന് മങ്ങലേല്‍പ്പിച്ചുവെന്നും ഇക്കാര്യം പ്രത്യേകം പരിശോധിക്കുമെന്നും കോടിയേരി പറഞ്ഞു.

വട്ടിയൂര്‍ക്കാവ്, കോന്നി മണ്ഡലങ്ങളിലെ വലിയ മുന്നേറ്റമാണ് ഇടതുപക്ഷം നടത്തിയിരിക്കുന്നത്. ഈ ജനവിധി സര്‍കാരിനുള്ള അംഗീകാരമാണ്. പ്രതിപക്ഷത്തിന്റെ നശീകരണ സമീപനത്തിനുള്ള മറുപടിയാണ്. അതോടൊപ്പം മത നിരപേക്ഷതയുടെ അടിത്തറ കേരളത്തില്‍ ശക്തമാണെന്ന് തെളിയിക്കുന്ന വിധിയാണ് ഇത്. ആര്‍എസ്എസിന്റെ എല്ലാ പ്രതീക്ഷയും തകര്‍ന്നുവെന്നും കോടിയേരി പറഞ്ഞു.

എന്‍എസ്എസ് നേതൃത്വം സമുദായിക ധ്രൂവീകരണത്തിന് ശ്രമിച്ചിരുന്നു. അത് ജനം തള്ളികളഞ്ഞു. സിപിഎമ്മിന് ഒരു സാമുദായിക സംഘടനയോടും ശത്രുത ഇല്ല. സാമുദായിക സംഘടനകള്‍ കൂടെ ഉണ്ടെങ്കില്‍ എന്തും നടക്കുമെന്ന ചില രാഷ്ട്രീയപാര്‍ട്ടികളുടെ ചിന്തയും നടന്നില്ല
എന്‍എസ്എസ് അവര്‍ സ്വീകരിച്ച നിലപാട് പുന:പരിശോധിക്കണം. എന്‍എസ്എസ് സഹകരണപരമായ നിലപാട് സ്വീകരിക്കുമെന്നാണ് പ്രതീക്ഷ.എറണാകുളത്തു അപരന്‍ നേടിയ വോട്ടുകള്‍ സംബന്ധിച്ചും പരിശോധിക്കും. ചിഹ്നം വോട്ടര്‍മാരെ പഠിപ്പിക്കുന്നതില്‍ വീഴ്ച്ച ഉണ്ടായോയെന്ന് പരിശോധിക്കുമെന്നും കോടിയേരി പറഞ്ഞു.