Connect with us

Kerala

അരൂരില്‍ ചരിത്രം കുറിച്ച് ഷാനിമോള്‍ ഉസ്മാന്‍

Published

|

Last Updated

ആലപ്പുഴ: ഇടതുമുണിക്ക് ശക്തമായ വേരോട്ടമുള്ള അരൂര്‍ മണ്ഡലത്തില്‍ ആദ്യമായി ഒരു കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വിജയത്തിലേക്ക്. മൂന്ന് വോട്ടിംഗ് മെഷീനിലെ വോട്ടുകല്‍ മാത്രം എണ്ണാന്‍ ബാക്കിയുള്ളതിനാല്‍ ഔദ്യോഗിക ഫല പ്രഖ്യാപനം വൈകുമെങ്കില്‍ യു ഡി എഫ് സ്ഥാനാര്‍ഥി ഷാനിമോള്‍ ഉസ്മാന്‍ വിജയം ഉറപ്പിച്ചിരിക്കുകയാണ്. 1992 വോട്ടുകള്‍ക്കാണ് ഷാനിമോള്‍ ഉസ്മാന്‍ മുന്നിട്ട് നില്‍കുന്നത്. ഇക്കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ അരൂര്‍ ഉള്‍പ്പെടുന്ന ആലപ്പുഴ മണ്ഡലത്തില്‍ എല്‍ ഡി എഫ് ജയിച്ചപ്പോഴും അരൂരില്‍ യു ഡി എഫ് തന്നെയായിരുന്നു മുന്നില്‍. ഇത് അരക്കെട്ടുറപ്പിക്കുന്ന ഒരു വിജയമാണ് ഇപ്പോഴുണ്ടായിരിക്കുന്നത്.

മണ്ഡലം രൂപീകരിച്ചതിന് ശേഷം നടന്ന 15 നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ പത്ത് തവണയും അരൂര്‍ നേടിയത് എല്‍ ഡി എഫായിരുന്നു. സി പി എം ജില്ലാ കമ്മിറ്റിയംഗമായ യുവനേതാവ് മനു സി പുളിക്കലിനെ രംഗത്തറിക്കുമ്പോള്‍ മണ്ഡലം നിലനിര്‍ത്താനകുമെന്ന് ഇടതുപക്ഷം കണക്ക് കൂട്ടിയിരുന്നു. എന്നാല്‍ ഷാനിമോളുടെ വ്യക്തി പ്രഭാവമാണ് ഇടതിന് തിരിച്ചടിയായത്. ഒരു കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഇതുവരെ മണ്ഡലത്തില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ടിരുന്നില്ല. ആക്കുറവ് ശക്തമായ അട്ടിമറിയിലൂടെ ഷാനിമോള്‍ തിരുത്തിയിരിക്കുകയാണ്.