മഹാരാഷ്ട്രയില്‍ എന്‍ ഡി എ വീണ്ടും അധികാരത്തിലേക്ക്; ഹരിയാനയില്‍ കടുത്ത മത്സരം കാഴ്ചവച്ച് യു പി എ

Posted on: October 24, 2019 9:37 am | Last updated: October 24, 2019 at 2:53 pm

ന്യൂഡല്‍ഹി: മഹാരാഷ്ട്ര, ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പില്‍ എന്‍ ഡി എ മുന്നേറ്റം. മഹാരാഷ്ട്രയില്‍ വന്‍ ഭൂരിപക്ഷത്തോടെ എന്‍ ഡി എ ഭരണം നിലനിര്‍ത്തുമെന്നാണ് സൂചന. എന്നാല്‍ ഹരിയാനയില്‍ മികച്ച പോരാട്ടമാണ് കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യു പി എ കാഴ്ചവക്കുന്നത്.

മഹാരാഷ്ട്രയില്‍ ബി ജെ പി നേതൃത്വത്തിലുള്ള എന്‍ ഡി എ വ്യക്തമായ ലീഡോടെ മുന്നോട്ടു കുതിക്കുകയാണ്. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ മുന്നണി 175 സീറ്റുകളില്‍ ലീഡ് ചെയ്യുന്നു. 91 സീറ്റുകളില്‍ മാത്രമാണ് യു പി എ മുന്നേറ്റം. മറ്റുള്ളവര്‍ 22 സീറ്റുകളില്‍ മുന്നേറുന്നുണ്ട്. ഹരിയാനയില്‍ 44 സീറ്റുകളില്‍ എന്‍ ഡി എ ലീഡ് ചെയ്യുമ്പോള്‍ യു പി എ 29ല്‍ മുന്നിലാണ്. മറ്റുള്ളവര്‍: 10