Connect with us

Kerala

വട്ടിയൂര്‍കാവിലെ വലത് കോട്ടകളില്‍ പ്രശാന്തിന്റെ പടയോട്ടം

Published

|

Last Updated

തിരുവനന്തപുരം: വട്ടിയൂര്‍കാവില്‍ യു ഡി എഫ്, ബി ജെ പി ശക്തി കേന്ദ്രങ്ങളില്‍ എല്‍ ഡി എഫിന്റെ പടയോട്ടം. രണ്ടാം റൗണ്ട് വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ 2467 വോട്ടുകള്‍ക്ക് ഇടത് സ്ഥാനാര്‍ഥി വി കെ പ്രശാന്ത് മുന്നേറുകയാണ്. എല്‍ ഡി എഫിന് രണ്ടായരത്തോളം വോട്ടുകളാണ് ആദ്യ റൗണ്ടുകളില്‍ കൂടിയത്. വോട്ടെണ്ണല്‍ തുടങ്ങിയത് മുതല്‍ ഒരുഘട്ടത്തില്‍ പോലും പിന്നോക്കം പോകാതെയാണ് മേയര്‍ മുന്നേറുന്നത്. യു ഡി എഫിനും ബി ജെ പിക്കും തങ്ങളുടെ ശക്തി കേന്ദ്രങ്ങളില്‍ വലിയ തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്. യു ഡി എഫിന് 700 വോട്ടിന്റെയും ബി ജെ പിക്ക് 2000 വോട്ടിന്റേയും കുറവാണ് ആദ്യ റൗണ്ടുകളില്‍ കഴിഞ്ഞ തവണത്തേതില്‍ നിന്ന് ഉണ്ടായിരിക്കുന്നത്.

Latest