ഐ എസ് എല്‍: ചെന്നൈനിനെ മൂന്നു ഗോളിന് തകര്‍ത്ത് ഗോവ

Posted on: October 24, 2019 12:12 am | Last updated: October 24, 2019 at 12:12 am

പനാജി: ഐ എസ് എല്ലില്‍ ചെന്നൈയിന്‍ എഫ് സിയെ തകര്‍ത്തുവിട്ട് എഫ് സി ഗോവ. മറുപടിയില്ലാത്ത മൂന്നു ഗോളുകള്‍ക്കാണ് ഗോവയുടെ ജയം.

മത്സരം തുടങ്ങിയപ്പോള്‍ തന്നെ മികച്ച ടീം ഗെയിം പുറത്തെടുത്ത ഗോവ 30ാം മിനുട്ടിലാണ് ആദ്യ ഗോള്‍ നേടിയത്. സെയ്മിന്‍ലെന്‍ ഡുംഗലിയിലൂടെയാണ് ലക്ഷ്യം കണ്ടത് (1-0). 62ാം മിനുട്ടില്‍ ഫെറാന്‍ കോറോമിനാസ് ലീഡുയര്‍ത്തി (2-0). 81ാം മിനുട്ടില്‍ കാര്‍ലോസ് പെന ഗോള്‍ പട്ടിക പൂര്‍ത്തീകരിച്ചു (3-0).