Connect with us

Gulf

ത്വാഇഫ് വാഹനാപകടം: പരുക്കേറ്റ മലയാളി മരിച്ചു

Published

|

Last Updated

ദമാം: ഉംറ യാത്ര കഴിഞ്ഞു ദമാമിലേക്ക് യാത്ര തിരിച്ച മലയാളികള്‍ സഞ്ചരിച്ച ബസിനു പിന്നില്‍ ട്രെയിലര്‍ ഇടിച്ചുണ്ടായ വാഹനാപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി മരിച്ചു. ത്വാഇഫ് കിങ് ഫൈസല്‍ ആശുപത്രിയിലും ചികിത്സയിലായിരുന്ന, തൃശൂര്‍ മംഗലംകുന്ന് പാപ്പാളി പരേതനായ സൈദാലിയുടെ മകന്‍ അബൂബക്കറാണ് (48) മരിച്ചത്. ഇതോടെ അപകടത്തില്‍ മരിച്ചവരുടെ എണ്ണം രണ്ടായി. മൂന്ന് മാസങ്ങള്‍ക്ക് മുമ്പാണ് അബൂബക്കര്‍ സഊദിയിലെത്തിയത്.  മാതാവ്: പരേതയായ മറിയ. ഭാര്യ: നസിയ. മൂന്ന് മക്കളുണ്ട്. സഹോദരങ്ങള്‍: ഫസല്‍, ഷാഹിദ, മിസൂന, നിഷ.

ഉംറ കഴിഞ്ഞു മടങ്ങുന്ന വഴി ത്വാഇഫ് -റിയാദ് എക്‌സ്പ്രസ് ഹൈവേയിയിലെ അല്‍മോയ്ക്ക് സമീപം വിശ്രമത്തിനായി നിര്‍ത്തിയിട്ടിരുന്ന ബസിന്റെ പിറകില്‍ ട്രെയിലര്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ട്രെയിലര്‍ പൂര്‍ണമായും തകരുകയും ഡ്രൈവറായ പാകിസ്ഥാന്‍ സ്വദേശി സംഭവസ്ഥലത്ത് വെച്ച് തന്നെ മരിക്കുകയും ചെയ്തു. പരുക്കേറ്റവരില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്. പത്ത് യാത്രക്കാര്‍ പ്രാഥമിക ചികിത്സക്കു ശേഷം ആശുപത്രി വിട്ടിരുന്നു. ബസ് ഡ്രൈവര്‍ മലപ്പുറം പുലാമന്തോള്‍ സ്വദേശി അബൂബക്കര്‍ സിദ്ദീഖ് ത്വാഇഫ് കിങ് അബ്ദുല്‍ അസീസ് ആശുപത്രിയില്‍ ചികിത്സയിലാണ്.

Latest