Connect with us

Kerala

മഞ്ജു വാര്യരുടെ പരാതിയില്‍ സംവിധായകന്‍ ശ്രീകുമാര്‍ മേനോനെതിരെ പോലീസ് കേസെടുത്തു

Published

|

Last Updated

തൃശൂര്‍: നടി മഞ്ജു വാര്യര്‍ നല്‍കിയ പരാതിയില്‍ സംവിധായകന്‍ ശ്രീകുമാര്‍ മേനോനെതിരെ തൃശൂര്‍ ഈസ്റ്റ് പോലീസ് കേസെടുത്തു. സ്ത്രീകളെ അപമാനിക്കല്‍, സാമൂഹിക മാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തല്‍ തുടങ്ങിയ വകുപ്പുകള്‍ അനുസരിച്ചാണ് കേസെടുത്തത്. തൃശൂര്‍ ജില്ലാ ക്രൈം ബ്രാഞ്ച് എ സി പി. സി ഡി ശ്രീനിവാസനാണ് കേസന്വേഷിക്കുക. മഞ്ജുവില്‍ നിന്നും ശ്രീകുമാര്‍ മേനോനില്‍ നിന്നും അന്വേഷണ സംഘം മൊഴിയെടുക്കും.

തന്നെ അപായപ്പെടുത്താന്‍ ശ്രമം നടക്കുന്നുവെന്നും തനിക്കെതിരെ സംഘടിത നീക്കം നടക്കുന്നുവെന്നും ആരോപിക്കുന്ന പരാതി തിങ്കളാഴ്ചയാണ് മഞ്ജു ഡി ജി പി. ലോക്നാഥ് ബെഹ്റക്ക് നല്‍കിയത്. ഒടിയന്‍ സിനിമക്ക് ശേഷം തനിക്ക് നേരെയുണ്ടായ സൈബര്‍ ആക്രമണങ്ങള്‍ക്ക് പിന്നില്‍ ശ്രീകുമാറാണെന്നും തന്നെയും തന്നോടൊപ്പം നില്‍ക്കുന്നവരെയും ഭീഷണിപ്പെടുത്തുന്നുവെന്നും സിനിമകളില്‍ നിന്ന് ഒഴിവാക്കാന്‍ ശ്രമിക്കുന്നതായും പരാതിയിലുണ്ട്. വിഷയം പരിശോധിച്ച് ആവശ്യമായ നടപടിയെടുക്കുമെന്ന് മഞ്ജു വാര്യര്‍ക്ക് ഡി ജി പി ഉറപ്പു നല്‍കിയിരുന്നു.

Latest