Connect with us

National

ബി എസ് എന്‍ എല്‍-എം ടി എന്‍ എല്‍ ലയനത്തിന് തീരുമാനം: ജീവനക്കാര്‍ക്ക് സ്വയം വിരമിക്കലിന് പദ്ധതി

Published

|

Last Updated

ന്യൂഡല്‍ഹി: പൊതു മേഖലാ ടെലികോം കമ്പനികളായ ബി എസ് എന്‍ എല്ലും എം ടി എന്‍ എല്ലും ലയിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. രണ്ട് കമ്പനികളും നഷ്ടത്തിലായതിനെ തുടര്‍ന്നാണ് ലയനത്തിന് തീരുമാനിച്ചത്. കേന്ദ്ര മന്ത്രിസഭാ യോഗം ഇതിന് തത്വത്തില്‍ അംഗീകാരം നല്‍കിയതായി ടെലികോം വകുപ്പു മന്ത്രി രവിശങ്കര്‍ പ്രസാദ് മാധ്യമങ്ങളെ അറിയിച്ചു.

ലയനത്തിനു ശേഷം ബി എസ് എന്‍ എല്ലിന്റെ അനുബന്ധ സ്ഥാപനമായി എം ടി എന്‍ എല്‍ പ്രവര്‍ത്തിക്കും. പുനരുജ്ജീവന പദ്ധതിയുടെ ഭാഗമായി കടപ്പത്രം ഇറക്കുകയും ഇരു കമ്പനികളുടെയും ആസ്തികള്‍ വില്‍ക്കുകയും ചെയ്യും. കടപ്പത്രത്തിലൂടെ 15,000ഉം ആസ്തി വില്‍പനയിലൂടെ 38,000ഉം കോടി രൂപ നാലു വര്‍ഷം കൊണ്ട് സമാഹരിക്കുകയാണ് ലക്ഷ്യം. ചെലവ് ചുരുക്കുന്നതിനാണ് ജീവനക്കാര്‍ക്ക് സ്വയം വിരമിക്കല്‍ ഏര്‍പ്പെടുത്തുന്നത്. ഇതിന് 29,937 കോടി രൂപ നീക്കിവെക്കും.