Connect with us

Kerala

പെരിയ കേസ് സി ബി ഐക്ക് കൈമാറാത്തതില്‍ ഡി ജി പിക്ക് ഹൈക്കോടതിയുടെ വിമര്‍ശം

Published

|

Last Updated

കൊച്ചി: പെരിയ ഇരട്ടക്കൊലക്കേസ് അന്വേഷണം സി ബി ഐക്ക് വിടണമെന്ന കോടതി നിര്‍ദേശം ഉണ്ടായിട്ടും ഇത് ചെയ്യാത്തതിനെതിരെ ഡി ജി പിക്ക് ഹൈക്കോടതിയുടെ വിമര്‍ശം. കേസ് ഡയറി സി ബി ഐക്ക് കൈമാറാത്ത ഡി ജി പിയുടെ നടപടി കൃത്യവിലോപമാണ്. വൈകുന്ന ഓരോ നിമിഷവും തെളിവുകള്‍ ഇല്ലാതാവുകയാണെന്നും കോടതി നിരീക്ഷിച്ചു.കേസില്‍ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് കൊല്ലപ്പെട്ട ശരത് ലാലിന്റെയും കൃപേഷിന്റെയും ബന്ധുക്കള്‍ നല്‍കിയ ഹരജിയിലാണ് കോടതിയുടെ ഇടപെടല്‍.

കഴിഞ്ഞ സെപ്തംബറിലാണ് പെരിയ ഇരട്ടക്കൊല കേസ് ഹൈക്കോടതി സി ബി ഐക്ക് വിട്ടത്. കേസില്‍ പോലീസിനെ രൂക്ഷമായി വിമര്‍ശിച്ചായിരുന്നു കോടതി നടപടി. കേസില്‍ ക്രൈംബ്രാഞ്ച് സമര്‍പ്പിച്ച കുറ്റപത്രം സി പി എം ഉള്‍പ്പെട്ടതിനാല്‍ വിട്ടു വീഴ്ച വരുത്തിയെന്ന് പറഞ്ഞ കോടതി നിലവിലെ അനേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് പ്രകാരം വിചാരണ നടത്തിയാല്‍ ആരും ശിക്ഷിക്കപ്പെടില്ലെന്ന് കുറ്റപ്പെടുത്തിയിരുന്നു. കേസില്‍ ക്രൈബ്രാഞ്ച് സമര്‍പ്പിച്ച കുറ്റപത്രവും റദ്ദാക്കിയ ഹൈക്കോടതി അന്വേഷണത്തില്‍ രാഷ്ട്രീയ ചായവ് പ്രകടമാണെന്നും പറഞ്ഞിരുന്നു.

 

---- facebook comment plugin here -----

Latest