Connect with us

Kerala

പാലാരിവട്ടം: പുനര്‍നിര്‍മാണം ഡി എം ആര്‍ സിക്ക്

Published

|

Last Updated

തിരുവനന്തപുരം: പാലാരിവട്ടം പാലത്തിന്റെ പുനര്‍നിര്‍മ്മാണം ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷനെ ഏല്‍പിക്കാന്‍ സംസ്ഥാന മന്ത്രിസഭാ യോഗ തീരുമാനം. പാലത്തിന്റെ തകരാര്‍ കാരണം നഷ്ടം വന്ന തുക കരാറുകാരനില്‍ നിന്ന് ഈടാക്കും. ബന്ധപ്പെട്ട കരാറുകാരനില്‍ നിന്ന് നഷ്ടപരിഹാരം ഇടാക്കാന്‍ റോഡ്‌സ് ആന്റ് ബ്രിഡ്ജസ് ഡവലപ്‌മെന്റ് കോര്‍പറേഷനോട് ആവശ്യപ്പെട്ടു. മേല്‍പ്പാല നിര്‍മാണവുമായി ബന്ധപ്പെട്ട സര്‍ക്കാറിന്റെ പുതിയ തീരുമാനങ്ങള്‍ ഹൈക്കോടതിയെ അറിയിക്കാനും മന്ത്രിസഭ തീരുമാനിച്ചു.

പാലാരിവട്ടം പാലത്തിന്റെ പുനര്‍നിര്‍മ്മാണം സംബന്ധിച്ച് ഇ ശ്രീധരന്‍ സമിതി സമര്‍പ്പിച്ച ശിപാര്‍ശകളുടെ അടിസ്ഥാനത്തിലാണ് ഡി എം ആര്‍ സിക്ക് കരാര്‍ നല്‍കുന്നത്. പ്രവൃത്തി ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് ഡി എം ആര്‍ സിയും അറിയിച്ചിരുന്നു. പാലം പുതുക്കി പണിത്താല്‍ 100 വര്‍ഷം ആയുസ് ലഭിക്കുമെന്നാണ് ഇ ശ്രീധരന്‍ സംസ്ഥാന സര്‍ക്കാറിനെ അറിയിച്ചത്.

 

Latest