Connect with us

International

ബള്‍ഗേറിയയില്‍ നിന്നും ലണ്ടനിലെത്തിയ ട്രക്കില്‍ 39 മൃതദേഹങ്ങള്‍: ഡ്രൈവര്‍ അറസ്റ്റില്‍

Published

|

Last Updated

ലണ്ടന്‍: ഇംഗ്ലണ്ട് തലസ്ഥാനമായ ലണ്ടനെ ഞെട്ടിച്ച് മൃതദേഹങ്ങളുമായി ഒരു ട്രക്ക്. ബള്‍ഗേറയില്‍ നിന്നും കഴിക്കന്‍ ലണ്ടനിലെ ഒരു വ്യവസായ പാര്‍ക്കില്‍ എത്തിയ ഒരു കണ്ടെയ്‌നര്‍ ട്രക്കിലാണ് 39 പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മൃതദേഹങ്ങളില്‍ ഒന്ന് ഒഴികെ മറ്റെല്ലാം പ്രായപൂര്‍ത്തിയായവരുടേതാണ്. സംഭവവുമായി ബന്ധപ്പെട്ട് ട്രെക്ക് ഡ്രൈവറായ നോര്‍ത്ത് അയര്‍ലന്‍ഡ് സ്വദേശിയായ 25കാരനെ പോലീസ് അറസ്റ്റ് ചെയ്തു.

ഇത്രയും മൃതദേഹങ്ങളുമായി എങ്ങനെ ട്രക്ക് ലണ്ടനിലെത്തിയത് എന്ന് സംബന്ധിച്ച് ഇയാളെ ചോദ്യം ചെയ്തു വരുകയാണ്. ട്രക്കില്‍ കയറി ലണ്ടിനേലക്ക് കടക്കാന്‍ ശ്രമിച്ച അഭയാര്‍ഥികളുടേതാകം മൃതദേഹമെന്നാണ് പ്രാഥമിക നിഗമനം.

വെയ്ല്‍സ് വഴിയാണ് ട്രക്ക് ബള്‍ഗേറിയയില്‍ നിന്നും ബ്രിട്ടനിലേക്ക് പ്രവേശിച്ചതെന്നാണ് പോലീസ് പറയുന്നത്. ട്രക്ക് പോലീസ് കസ്റ്റഡിയിലെടുത്തു. ട്രക്കിലുള്ളത് ആരുടെ മൃതദേഹമാണെന്നതിനെക്കുറിച്ച് പരിശോധന നടക്കുകയാണെന്ന് പോലീസ് അറിയിച്ചു.