ജന സംവാദം നാളെ അബുദാബിയില്‍

Posted on: October 23, 2019 12:42 pm | Last updated: October 23, 2019 at 12:42 pm

അബുദാബി : കേരള റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്റെ ജന സംവാദം ഒക്ടോബര്‍ 24 ന് വൈകിട്ട് ഏഴിന് അബുദാബി കേരള സോഷ്യല്‍ സെന്ററില്‍ നടക്കും. ശക്തി തീയേറ്റേഴ്‌സ് അബുദാബിയുടെ സഹകരണത്തോടെ യുവകലാസാഹിതി അബുദാബിയാണ് സംവാദം ഒരുക്കുന്നത്. കേരളത്തിന് പുറത്ത് ആദ്യമായാണ് മന്ത്രിയുടെ ജനസവാദം സംഘടിപ്പിക്കുന്നത്.

പ്രവാസ ലോകത്തേക്ക് ആദ്യമായി സന്ദര്‍ശനത്തിന് എത്തുന്ന റവന്യൂ മന്ത്രിയെ സ്വീകരിക്കാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി യുവകലാസാഹിതി സംഘടന സെക്രട്ടറി റോയി ഐ വര്‍ഗീസ് അറിയിച്ചു. ജന സംവാദത്തില്‍ മന്ത്രിയോട് ചോദ്യങ്ങള്‍ ചോദിക്കാനുള്ള അവസരങ്ങള്‍ പൊതുജനങ്ങള്‍ക്കുണ്ടാകും. മന്ത്രിക്ക് പരാതികള്‍ നല്‍കാന്‍ ആഗ്രഹിക്കുന്നവര്‍ യുവകലാസാഹിതി ഭാരവാഹികളുമായി ബന്ധപ്പെടണം.