Connect with us

Gulf

പുകയില ഉല്‍പന്നങ്ങള്‍: മിനിമം എക്‌സൈസ് വിലകള്‍ പാലിക്കണമെന്ന് എഫ്ടിഎ

Published

|

Last Updated

അബുദാബി : പുകയില ഉല്‍പ്പന്നങ്ങള്‍ക്ക് നിശ്ചയിച്ച മിനിമം എക്‌സൈസ് വിലകള്‍ പാലിക്കണമെന്ന് ഫെഡറല്‍ ടാക്‌സ് അതോറിറ്റി എഫ് ടി എ. 2019 ലെ കാബിനറ്റ് തീരുമാന നമ്പര്‍ (55) അനുസരിച്ച് 20 സിഗരറ്റിന്റെ ഒരു പായ്ക്കിന്റെ ഏറ്റവും കുറഞ്ഞ വില 8 ദിര്‍ഹമായി നിശ്ചയിച്ചിട്ടുണ്ടെന്ന് എഫ് ടി എ അഭിപ്രായപ്പെട്ടു. അതേസമയം, വാട്ടര്‍ പൈപ്പ് പുകയിലക്കും സമാന ഉല്‍പ്പന്നങ്ങള്‍ക്കും ഏറ്റവും കുറഞ്ഞ വില ഓരോ 250 ഗ്രാമിനും 25 ദിര്‍ഹമായും, കിലോക്ക് 100 ദിര്‍ഹമായും നിശ്ചയിച്ചിട്ടുണ്ട്. സിഗരറ്റിനും മറ്റ് പുകയില ഉല്‍പന്നങ്ങള്‍ക്കും കുറഞ്ഞ എക്‌സൈസ് വില നടപ്പാക്കുന്നത് രണ്ട് പ്രധാന ലക്ഷ്യങ്ങള്‍ നിറവേറ്റുന്നതിന് സഹായിക്കുമെന്ന് ഫെഡറല്‍ ടാക്‌സ് അതോറിറ്റി ഊന്നിപ്പറഞ്ഞു. പൊതുജനാരോഗ്യത്തിനും പരിസ്ഥിതിക്കും കേടുവരുത്തുന്ന ഉല്‍പ്പന്നങ്ങളില്‍ നിന്ന് ഉപഭോക്താക്കളെയും സമൂഹത്തെയും സംരക്ഷിക്കുക, നികുതി വെട്ടിപ്പ് തടയുക, വില കൃത്രിമം തടയുക ലക്ഷ്യമാക്കുന്നത്.

എല്ലാ കമ്പനികളുടെ പ്രാദേശികമായി വ്യാപാരം ചെയ്യുന്ന പുകയില ഉല്‍പന്നങ്ങള്‍ക്കും ഇത് ബാധകമാണ്. വ്യക്തികളുടെ ആരോഗ്യത്തിനും പരിസ്ഥിതിക്കും ഹാനികരമായ ഉല്‍പ്പന്നങ്ങളുടെ ഉപഭോഗം പരിമിതപ്പെടുത്തിക്കൊണ്ട് സുരക്ഷിതവും ആരോഗ്യകരവുമായ ഒരു സമൂഹത്തെ കെട്ടിപ്പടുക്കുന്നതിനുള്ള യുഎഇ സര്‍ക്കാരിന്റെ ശ്രമങ്ങളുടെ ഭാഗമാണ് ഇത്.

യുഎഇ നിവാസികള്‍ക്കും സന്ദര്‍ശകര്‍ക്കും നല്‍കുന്ന സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും അവരുടെ ക്ഷേമം ഉറപ്പുവരുത്തുന്നതിനുമുള്ള ഗവണ്‍മെന്റിന്റെ ശ്രമങ്ങളെ പിന്തുണക്കുന്നതിനും സാമ്പത്തിക സ്രോതസ്സുകള്‍ വര്‍ദ്ധിപ്പിക്കുന്നതിനും ഈ പരിഷ്‌കാരങ്ങള്‍ കാരണമാകുമെന്ന് ഫെഡറല്‍ അതോറിറ്റി വ്യക്തമാക്കി. ക്യാബിനറ്റ് തീരുമാനം പുകയില, പുകയില ഉല്‍പന്നങ്ങള്‍, ഇലക്ട്രോണിക് പുകവലി ഉപകരണങ്ങള്‍, ദ്രാവകങ്ങള്‍, എനര്‍ജി ഡ്രിങ്കുകള്‍ എന്നിവക്ക് 100 ശതമാനം എക്‌സൈസ് നികുതി നല്‍കണം. അതേസമയം, കാര്‍ബണേറ്റഡ് പാനീയങ്ങള്‍ക്കും മധുരമുള്ള പാനീയങ്ങള്‍ക്കും 50 ശതമാനം എക്‌സൈസ് നികുതിക്ക് വിധേയമാണ്.

Latest