വേശ്യാവൃത്തി, വേശ്യാലയം പ്രവര്‍ത്തിപ്പിക്കല്‍ അറബ് വംശജന് അഞ്ചു വര്‍ഷം തടവ്

Posted on: October 23, 2019 12:28 pm | Last updated: October 23, 2019 at 12:28 pm

അബുദാബി : വേശ്യാവൃത്തി, വേശ്യാലയം പ്രവര്‍ത്തിപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ക്ക് അറബ് വംശജന് അഞ്ചു വര്‍ഷം തടവ്. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള സ്ത്രീകളെ സന്ദര്‍ശന വിസയില്‍ യുഎഇയിലേക്ക് കൊണ്ടുവന്ന പ്രതി അപ്പാര്‍ട്ട്‌മെന്റില്‍ പാര്‍പ്പിച്ചു പണത്തിനായി മറ്റ് പുരുഷന്മാരുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ അവരെ നിര്‍ബന്ധിച്ചതാണ് കുറ്റം. അനധികൃത ബിസിനസ്സില്‍ നിന്നുള്ള വരുമാനം പ്രതി തന്റെ കൂട്ടാളികള്‍ക്ക് നല്‍കാറുണ്ടെന്ന് പ്രോസിക്യൂട്ടര്‍മാര്‍ പറഞ്ഞു.

ആറ് അറബ് രാജ്യങ്ങളിലെ ആളുകള്‍ക്ക് 30 മാസത്തിനുള്ളില്‍ 119 ഇടപാടുകളില്‍ നിന്ന് 300,000 ദിര്‍ഹം പ്രതിക്ക് അയച്ചതായി പ്രോസിക്യൂട്ടര്‍മാര്‍ പറഞ്ഞു. വിചാരണയിലുടനീളം യുവാവ് ആരോപണം നിഷേധിച്ചിരുന്നു. അബുദാബി കോര്‍ട്ട് ഓഫ് ഫസ്റ്റ് ഇന്‍സ്റ്റന്‍സ് നേരത്തെ അദ്ദേഹത്തെ കുറ്റവിമുക്തനാക്കിയിരുന്നുവെങ്കിലും പ്രോസിക്യൂട്ടര്‍മാര്‍ വിധി അപ്പീല്‍ ചെയ്തു.