ഡി കെ ശിവകുമാറിനെ കാണാന്‍ സോണിയാ ഗാന്ധി തീഹാര്‍ ജയിലിലെത്തി

Posted on: October 23, 2019 10:47 am | Last updated: October 23, 2019 at 1:41 pm

ന്യൂഡല്‍ഹി: കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട കേസില്‍ തീഹാര്‍ ജയിലില്‍ കഴിയുന്ന ഡി കെ ശിവകുമാറിനെ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി സന്ദര്‍ശിച്ചു. ബുധനാഴ്ച രാവിലെയായിരുന്നു സന്ദര്‍ശനം. കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട കേസില്‍ എന്‍ഫോഴ്‌സ്മന്റെ് ഡയറക്ടറേറ്റാണ് 50 ദിവസങ്ങള്‍ക്ക് മുമ്പ് ശിവകുമാറിനെ അറസ്റ്റ് ചെയ്തത്.

കര്‍ണാടകയുടെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലും സോണിയക്കൊപ്പം ഉണ്ടായിരുന്നു. ഐ എന്‍ എക്‌സ് മീഡിയ കേസില്‍ അറസ്റ്റിലായ മുന്‍ മന്ത്രി പി ചിദംബരത്തെയും സോണിയ ഗാന്ധി ജയിലിലെത്തി സന്ദര്‍ശിച്ചിരുന്നു.ബി ജെ പിയുടെ രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമായാണ് ഇരുവര്‍ക്കെതിരെയും കേസെടുത്തിരിക്കുന്നതെന്നാണ് കോണ്‍ഗ്രസ് നിലപാട്.