Connect with us

Gulf

ചിത്താരി ഉസ്താദ് അനുസ്മരണം നടത്തി

Published

|

Last Updated

കുവൈത്ത് സിറ്റി: വൈജ്ഞാനിക മികവും ത്യാഗമനോഭാവവും വിനയവും തന്റേടവുമെല്ലാം ഉള്‍ച്ചേര്‍ന്ന ചിത്താരി ഉസ്താദിന്റെ ജീവിതത്തെ കൂടുതല്‍ അറിയാനും പകര്‍ത്താനും നാം ശ്രദ്ധ ചെലുത്തേണ്ടതുണ്ടെന്ന് ഐ സി എഫ് ഗള്‍ഫ് കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി അബ്ദുല്‍ അസീസ് സഖാഫി മമ്പാട് പ്രസ്താവിച്ചു. കുവൈത്ത് നാഷനല്‍ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ദസ്മ ടീചേര്‍സ് ഹാളില്‍ നടന്ന ചിത്താരി ഉസ്താദ് അനുസ്മരണ സമ്മേളനത്തില്‍ മുഖ്യ പ്രഭാഷണം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

എക്കാലത്തുമുള്ള പ്രാസ്ഥാനിക സമൂഹത്തിന്റെ മുന്നോട്ടുള്ള ഗമനത്തിനു വെളിച്ചവും അന്തസ്സും പകര്‍ന്നു നല്‍കുന്നതായിരുന്നു ആ ജീവിതമെന്നും പ്രതിസന്ധിയുടെ ഒരു ഘട്ടത്തിലും പതറാതെ മുന്നോട്ടു നടന്ന അദ്ദേഹത്തിന്റെ അസാമാന്യ ധൈര്യം പുതിയ കാലത്തെ പ്രബോധകര്‍ക്ക് പ്രചചോദനം നല്‍കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അബ്ദുല്‍ഹകീം ദാരിമി അദ്ധ്യക്ഷത വഹിച്ചു. എസ് വൈ എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി മജീദ് കക്കാട് ഉദ്ഘാടനം നിര്‍വഹിച്ചു. ഡോ. അബ്ദുല്‍ അസീസ് ഫൈസി ചെറുവാടി പ്രസംഗിച്ചു.

Latest