യുഎസ് പ്രതിരോധ സെക്രട്ടറി സഊദിയില്‍; സല്‍മാന്‍ രാജാവുമായി കൂടിക്കാഴ്ച നടത്തി

Posted on: October 22, 2019 8:40 pm | Last updated: October 22, 2019 at 8:40 pm

റിയാദ് : ഹൃസ്വ സന്ദര്‍ശനാര്‍ത്ഥം യുഎസ് പ്രതിരോധ സെക്രട്ടറി മാര്‍ക്ക് എസ്പര്‍ സഊദിയിലെത്തി
സഊദി ഭരണാധികാരിയും തിരുഗേഹങ്ങളുടെ സൂക്ഷിപ്പുകാരനുമായ സല്‍മാന്‍ രാജാവുമായി കൂടി കാഴ്ച നടത്തി.

കൂടികാഴ്ചയില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രതിരോധ സഹകരണം വര്‍ധിപ്പിക്കുന്നതിനും , മേഖലയിലെ സംയുക്ത സുരക്ഷ, പ്രതിരോധ പ്രശ്‌നങ്ങള്‍, മേഖലയിലെ പുതിയ സംഭവവികാസങ്ങളും ഇരു നേതാക്കളും ചര്‍ച്ച ചെയ്തു. ആഭ്യന്തരമന്ത്രി അബ്ദുല്‍ അസീസ് ബിന്‍ സഊദ് ബിന്‍ നായിഫ് രാജകുമാരന്‍ , പ്രതിരോധ മന്ത്രി ഖാലിദ് ബിന്‍ സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് രാജകുമാരന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ഡോ. മുസീദ് ബിന്‍ മുഹമ്മദ് അല്‍ അയ്ബാന്‍, സഊദിയിലെ യു എസ് അംബാസഡര്‍ ജോണ്‍ അബിസെയ്ദ്, അന്താരാഷ്ട്ര സുരക്ഷാ കാര്യങ്ങളുടെ പ്രതിരോധ അസിസ്റ്റന്റ് സെക്രട്ടറി കാറ്റി വില്‍ബര്‍ഗര്‍ മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥരും പങ്കെടുത്തു