Connect with us

Kerala

കൊയിലാണ്ടിയില്‍ കുഴ‍‍ല്‍പ്പണ വേട്ട; പതിനാറര ലക്ഷവുമായി കൊടുവള്ളി സ്വദേശി പിടിയില്‍

Published

|

Last Updated

കോഴിക്കോട്: കോഴിക്കോട് കൊയിലാണ്ടിയില്‍ കുഴല്‍പ്പണവുമായി ഒരാള്‍ പിടിയില്‍ .പതിനാറര ലക്ഷത്തോളം രൂപയുമായി കൊടുവള്ളി സ്വദേശി ഇക്ബാലിനെയാണ് കൊയിലാണ്ടി പോലീസ് പിടികൂടിയത്. കൊടുവള്ളിയില്‍ നിന്ന് രാവിലെ പണവുമായി ബസിലാണ് ഇക്ബാല്‍ കൊയിലാണ്ടിയില്‍ എത്തിയത്.

തുണി കൊണ്ട് ഉണ്ടാക്കിയ ബെല്‍റ്റിനുള്ളില്‍ നോട്ട് കെട്ടുകള്‍ അടുക്കിവെച്ച് അരയില്‍ കെട്ടിയാണ് പണം കടത്താന്‍ ശ്രമിച്ചത്. കുഴല്‍പണം കടത്തുന്നതായി പോലീസിന് രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കൊയിലാണ്ടി പുതിയ ബസ്സ്റ്റാന്റില്‍ വെച്ച് ഇക്ബാലിനെ പിടികൂടിയത്.വടകര, കണ്ണൂര്‍ എന്നിവിടങ്ങളില്‍ വിതരണം ചെയ്യാനുള്ള പണമായിരുന്നു ഇതെന്ന് പ്രതി മൊഴി നല്‍കി.

Latest