Connect with us

National

ജാമിഅ മിലിയ ഇസ്ലാമിക് സര്‍വകലാശാലയില്‍ വിദ്യാര്‍ഥികള്‍ക്ക് മര്‍ദ്ദനം

Published

|

Last Updated

ന്യൂഡല്‍ഹി: ജാമിഅ മിലിയ ഇസ്ലാമിക് സര്‍വകലാശാലയില്‍ പ്രതിഷേധിച്ച വിദ്യാര്‍ഥികള്‍ക്ക് മര്‍ദ്ദനം. അഞ്ച് വിദ്യാര്‍ത്ഥികള്‍ക്ക് അന്യായമായി കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയതിനെതിരെ ഇന്ന് വിദ്യാര്‍ഥികള്‍ നടത്തിയ പ്രതിഷേധത്തിനിടെയാണ് മര്‍ദ്ദനം. വൈസ് ചാന്‍സലര്‍ ഗുണ്ടകളെ ഉപയോഗിച്ച് മര്‍ദ്ദിച്ചുവെന്ന് വിദ്യാര്‍ഥികള്‍ ആരോപിച്ചു.

സര്‍വകലാശാല ക്യാമ്പസില്‍ ഇസ്രായേലുമായി സഹകരിച്ച് പരിപാടി സംഘടിപ്പിച്ചതിനെതിരെയാണ് ഐസയുള്‍പ്പെടുയുള്ള സംഘടനയിലെ അഞ്ച് വിദ്യാര്‍ത്ഥികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. തുടര്‍ന്ന് അധികൃതര്‍ ഇവര്‍ക്ക് കാരണം കാണിയ്ക്കല്‍ നോട്ടീസ് നല്‍കി. നോട്ടീസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ് വിദ്യാര്‍ത്ഥികള്‍ ചൊവ്വാഴ്ച സമരം നടത്തിയത്.

സമാധാനപരമായി സമരം നടത്തിയ തങ്ങള്‍ക്കുനേരെ സുരക്ഷാ ഉദ്യോഗസ്ഥരെ ഉപയോഗിച്ച് അക്രമം അഴിച്ചുവിടുകയായിരുന്നുവെന്ന് വിദ്യാര്‍ഥികള്‍ ആരോപിച്ചു. ആര്‍എസ്എസിന്റെ നിര്‍ദേശമനുസരിച്ചാണ് വൈസ് ചാന്‍സലര്‍ പ്രവര്‍ത്തിക്കുന്നതെന്നും വിദ്യാര്‍ഥികള്‍ പറഞ്ഞു.