Connect with us

National

സാമൂഹിക മാധ്യമങ്ങളെ ആധാറുമായി ബന്ധിപ്പിക്കല്‍; എല്ലാ ഹരജികളും സുപ്രീം കോടതിയിലേക്ക്

Published

|

Last Updated

ന്യൂഡല്‍ഹി: സാമൂഹിക മാധ്യമ പ്രൊഫൈലുകളെ ആധാറുമായി ബന്ധിപ്പിക്കുന്ന വിഷയത്തില്‍ വിവിധ ഹൈക്കോടതികളില്‍ പരിഗണനയിലിരിക്കുന്ന എല്ലാ ഹരജികളും സുപ്രീം കോടതിയിലേക്കു മാറ്റി. ആവശ്യമുന്നയിച്ച് ഫേസ് ബുക്ക് ഉള്‍പ്പടെയുള്ള കമ്പനികള്‍ നല്‍കിയ ഹരജികള്‍ പരിഗണിച്ച് പരമോന്നത കോടതി തന്നെയാണ് ഈ തീരുമാനമെടുത്തത്. സാമൂഹിക മാധ്യമങ്ങള്‍ ദുരുപയോഗം ചെയ്യുന്ന പ്രശ്‌നത്തില്‍ വരും വര്‍ഷം ജനുവരിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും കോടതി ഉത്തരവിട്ടു. ജസ്റ്റിസുമാരായ ദീപക് ഗുപ്ത, അനിരുദ്ധ ബോസ് എന്നിവരുടെ ബഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

അതേസമയം, സാമൂഹിക മാധ്യമങ്ങളുടെ ദുരുപയോഗം തടയാനായുള്ള മാര്‍ഗരേഖ സ്വകാര്യതയെ തടസ്സപ്പെടുത്തുന്നതാകില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. പൗരന്മാരുടെ സ്വകാര്യതയെ പ്രതികൂലമായി ബാധിക്കുന്ന രൂപത്തില്‍ സാമൂഹിക മാധ്യമങ്ങളില്‍ ഇടപെടാന്‍ ആഗ്രഹിക്കുന്നില്ല.

Latest