Connect with us

Kerala

ഡി ഐ ജി ഓഫീസ് മാര്‍ച്ചിലെ സംഘര്‍ഷം: സി പി ഐ നേതാക്കള്‍ക്ക് ജാമ്യം

Published

|

Last Updated

കൊച്ചി: സി പി ഐയുടെ നേതൃത്വത്തില്‍ ഡി ഐ ജി ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചിലുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട കേസില്‍ എല്‍ദോ എബ്രഹാം എം എല്‍ എ, പാര്‍ട്ടി ജില്ലാ സെക്രട്ടറി പി രാജു ഉള്‍പ്പടെയുള്ളവര്‍ക്ക് ജാമ്യം. എറണാകുളം സി ജെ എം കോടതിയാണ് ജാമ്യം അനുവദിച്ചത്. പ്രതികള്‍ സാക്ഷികളെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്നതിനാല്‍ റിമാന്‍ഡ് ചെയ്യണമെന്ന പോലീസ് ആവശ്യം കോടതി തള്ളി.

കേസില്‍ ഇന്ന് രാവിലെ ക്രൈം ഡിറ്റാച്ച്‌മെന്റ് ഓഫീസിലെത്തി കീഴടങ്ങിയ സി പി ഐ നേതാക്കളുടെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കുകയായിരുന്നു. കേസില്‍ പ്രതികളായ എം എല്‍ എ ഉള്‍പ്പടെയുള്ള 10 പേര്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ നേരത്തെ ഹൈക്കോടതി തള്ളിയിരുന്നു. അന്വേഷണ ഉദ്യോഗസ്ഥനു മുമ്പില്‍ കീഴടങ്ങാനും പ്രതികളോട് കോടതി സിംഗിള്‍ ബഞ്ച് നിര്‍ദേശിച്ചു.