Connect with us

Kerala

ചാര്‍ജ് വര്‍ധന ആവശ്യപ്പെട്ട് നവംബര്‍ 20 മുതല്‍ സ്വകാര്യ ബസ് സമരം

Published

|

Last Updated

തൃശൂര്‍: വിവിധ ആവശ്യങ്ങളുന്നയിച്ച് നവബര്‍ 20 മുതല്‍ സംസ്ഥാനത്ത്‌ സ്വകാര്യ ബസ് സമരം നടത്താനൊരുങ്ങി ബസുടമ സംഘടനകള്‍. 20ന് സൂചനാ പണിമുടക്കും 21 മുതല്‍ അനിശ്ചിതകാല സമരവുമാണ് ഉദ്ദേശിക്കുന്നതെന്ന് തൃശൂരില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ ബസുടമാ സംഘടനകളുടെ ഭാരവാഹികള്‍ അറിയിച്ചു.

മിനിമം ചാര്‍ജ് 10 രൂപയാക്കുക, വിദ്യാര്‍ഥികളുടെ കണ്‍സഷന്‍ ചാര്‍ജ് വര്‍ധിപ്പിക്കുക, പൊതു ഗതാഗത നിയമം രൂപവത്കരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് പണിമുടക്കുക. തൃശൂരില്‍ ചേര്‍ന്ന യോഗമാണ് സമരം നടത്താന്‍ തീരുമാനിച്ചത്.

വിദ്യാര്‍ഥികളുടെ യാത്രാ നിരക്ക് അമ്പത് ശതമാനമെങ്കിലും കൂട്ടണമെന്ന് ബസുടമകള്‍ ആവശ്യപ്പെടുന്നു.

Latest