Connect with us

Uae

പരമ്പരാഗത കരകൗശല പ്രദർശനം ഒക്ടോബർ 30 മുതൽ അൽ ഖത്താറ സൂക്കിൽ

Published

|

Last Updated

അൽ ഐൻ:  ഭരണാധികാരിയുടെ അൽ ഐൻ മേഖല പ്രതിനിധി ശൈഖ് തഹ്നൂൻ ബിൻ മുഹമ്മദ് അൽ നഹ്‌യാന്റെ രക്ഷാകർതൃത്വത്തിൽ അബുദാബി സാംസ്കാരിക, ടൂറിസം വകുപ്പ് ഡിസിടി സംഘടിപ്പിക്കുന്ന ആറാമത് പരമ്പരാഗത കരകൗശല പ്രദർശനം ഒക്ടോബർ 30 മുതൽ അൽ ഐൻ അൽ ഖത്താറ സൂക്കിൽ നടക്കും.
പരമ്പരാഗത കരക കൗശല ഉത്സവം യുഎഇയുടെ പൈതൃക കരകകൗശല വസ്തുക്കളെ പ്രോത്സാഹിപ്പിക്കുന്നതിന് പുറമെ കരകൗശലവ്യവസായത്തെ പിന്തുണക്കുന്നതിനും ഇമറാത്തികളുടെ  സ്വത്വത്തിന്റെ വിലമതിക്കാനാവാത്ത വശങ്ങൾ സംരക്ഷിക്കുന്നതിനും സഹായിക്കുന്നതായി സാംസ്‌കാരിക വകുപ്പ് അറിയിച്ചു. പൂർവ്വികരുടെ കരക കൗശലം, ജനങ്ങളുടെ അഭിമാനം എന്ന പ്രമേയത്തിൽ നടക്കുന്ന കര കൗശല പ്രദർശനത്തിൽ യു എ ഇയിലെ പരമ്പരാഗത കരകൗശല വിദഗ്ധർ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, പൈതൃക സംരക്ഷണത്തിൽ ഏർപ്പെട്ടിരിക്കുന്ന സർക്കാർ, സിവിൽ ഓർഗനൈസേഷനുകൾ എന്നിവരുടെ പങ്കാളിത്തത്തോടെ നടക്കുന്ന കര കൗശല പ്രദർശനം പരമ്പരാഗത സാംസ്കാരിക പ്രവർത്തനങ്ങളും വർക്ക് ഷോപ്പുകളും കലാരൂപങ്ങളെ പൊതുജനങ്ങൾക്ക് പരിചയപ്പെടുത്തും.
120 കുടുംബങ്ങൾ പങ്കെടുക്കുന്ന കരകൗശല ഉത്സവം വിപണന ശ്രമങ്ങളിലൂടെ വരുമാനം വർദ്ധിപ്പിക്കാൻ ലക്ഷ്യമിടുന്നത് കൂടാതെ ബിസിനസ്സ് മോഡലുകളും ഉപയോഗിച്ച് നവീകരിക്കാൻ പ്രോത്സാഹിപ്പിക്കുകയും ചെയ്യും. പൊതുവായ പ്രമോഷനു പുറമേ വ്യവസായത്തിൽ പ്രവർത്തിക്കുന്ന കുടുംബങ്ങളുമായി ഉത്സവം അടുത്ത് പ്രവർത്തിക്കുകയും അവർക്ക് ആവശ്യമായ പിന്തുണ നൽകുകയും ആധുനിക ഉപഭോക്തൃ വിപണിയുടെ ആവശ്യങ്ങളുമായി പൊരുത്തപ്പെടാൻ അവരെ സഹായിക്കുകയും ചെയ്യുന്നു അബുദാബി സാംസ്കാരിക, ടൂറിസം വകുപ്പ് ഡിസിടി വ്യക്തമാക്കി.
അൽ ഖത്താറ സൂക്കിൽ പരമ്പരാഗത കരക കൗശല ഉത്സവം വർഷം തോറും സംഘടിപ്പിക്കാറുണ്ട്. പൂർവ്വികരുടെ പൈതൃകം സംരക്ഷിക്കുന്നതിനുള്ള ഡിസിടി അബുദാബിയുടെ പ്രതിജ്ഞാബദ്ധത യുടെ ഭാഗമാണ് ഇത്തരം ഉൽസവങ്ങൾ ഒരുക്കുന്നത്. കൈകൊണ്ട് നിർമ്മിച്ച കരക കൗശല വസ്തുക്കളും, പരിസ്ഥിതിക്ക് അനുയോജ്യമായ ഉൽപ്പന്നങ്ങളുമാണ് ഉത്സവത്തിലുണ്ടാവുക. ഇത് കരകൗശല മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് വലിയൊരു വരുമാനമാർഗമാണ് അബുദാബി ഡിസിടി അദൃശ്യ പൈതൃക വിഭാഗം ഡയറക്ടർ സയീദ് ഹമദ് അൽ കാബി പറഞ്ഞു.
കരകൗശല പ്രദർശനത്തിന് പുറമെ വൈവിധ്യമാർന്ന പരമ്പരാഗത കലകളായ അൽ റസ്ഫ, അൽ അയല, അൽ റബാബ, അൽ-അസി, അൽ തഗ്‌റൂഡ, അൽ ഷല്ല, അൽ യോല തുടങ്ങിയ നിരവധി പരമ്പരാഗത കലകളും കരകകൗശല വസ്തുക്കളും മേളയിൽ അവതരിപ്പിക്കും. അലങ്കാരങ്ങളുടെയും ആഭരണങ്ങളുടെയും നിർമ്മാണവും ടൈലറിംഗും പരിചയപ്പെടുത്തുന്ന
അൽ ഖോസ് (പാം ഫ്രണ്ട് ബ്രെയിഡിംഗ്), അൽ സാദു (നെയ്ത്ത്), അൽ തല്ലി, അൽ ഫഖാർ (മൺപാത്രങ്ങൾ), അൽ ഗസ്ൽ (സ്പിന്നിംഗ്) മേളയിൽ ഒരുക്കിയിട്ടുണ്ട്. ഉത്സവം കാണാനെത്തുന്നവർക്കായി മേളയിൽ ഫാൽക്കൺറി, പെയിന്റിംഗ്, കളറിംഗ് തുടങ്ങിയ വർക്ക്‌ഷോപ്പുകൾ സംഘടിപ്പിക്കും. കുട്ടികൾക്ക് അൽ യോല മത്സരങ്ങൾക്ക് പുറമേ ഗഹ്വ (അറബിക് കോഫി), പരമ്പരാഗത വിഭവങ്ങൾ എന്നിവ തയ്യാറാക്കുന്ന നിരവധി മത്സരങ്ങളും പരിപാടിയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.
പരമ്പരാഗത മാർക്കറ്റിൽ കരക കൗശല വസ്തുക്കൾ, ഭക്ഷണം, വസ്ത്രം, അലങ്കാരങ്ങൾ,  ഔഷധ സസ്യങ്ങൾ, ഫാൽക്കൺറി ഉപകരണങ്ങൾ, അറബി കോഫി, മധുരപലഹാരങ്ങൾ എന്നിവ നൽകുന്നതിലെ ആതിഥ്യമര്യാദകൾ എന്നിവ പ്രദർശിപ്പിക്കും. നവംബർ 16 വരെ നീണ്ടു നിൽക്കുന്ന കരകൗശല മേള എല്ലാ ദിവസവും രാവിലെ 9 മുതൽ രാത്രി 10 വരെ  പൊതുജനങ്ങൾക്കായി തുറക്കും.

ബ്യൂറോ ചീഫ്, സിറാജ്, അബൂദബി

---- facebook comment plugin here -----

Latest