Connect with us

Uae

 പശ്ചിമേഷ്യയിലെ മികച്ച ലക്ഷ്യസ്ഥാനം തുടർച്ചയായി രണ്ടാം തവണയും അബുദാബി

Published

|

Last Updated

അബുദാബി : പശ്ചിമേഷ്യയിലെ മികച്ച ലക്ഷ്യസ്ഥാനം അബുദാബി നേടി. ട്രാവൽ വീക്ക്‌ലി തുടർച്ചയായി രണ്ടാം തവണയാണ് ഏഷ്യ റീഡേഴ്‌സ് ചോയ്‌സ് അവാർഡ് 2019 അബുദാബിക്ക് ലഭിക്കുന്നത്. സിംഗപ്പൂരിലെ ഐടിബി ഏഷ്യ ട്രാവൽ ട്രേഡ് ഷോയുടെ പന്ത്രണ്ടാം പതിപ്പിലാണ് അവാർഡ് ലഭിച്ചത്. സാംസ്കാരിക, ടൂറിസം വകുപ്പ് ഡിസിടി അബുദാബി, നഗരത്തിലെ വിവിധ സ്ഥാപനങ്ങളുടെ സഹകരണത്തോടെ എമിറേറ്റിലെ മികച്ച ടൂറിസം ഓഫറുകൾ പ്രദർശിപ്പിച്ചു.   ജനപ്രിയ യാത്രാ പ്രസിദ്ധീകരണമായ ദി ട്രാവൽ വീക്ക്‌ലി ഏഷ്യയിലെ യാത്രക്കാരിൽ നിന്നും വോട്ട് രേഖപ്പെടുത്തിയാണ് ഏഷ്യ റീഡേഴ്‌സ് ചോയ്‌സ് അവാർഡുകൾ പ്രഖ്യാപിക്കുന്നത്. വിധികർത്താക്കളിൽ   ഭൂഖണ്ഡത്തിലുടനീളമുള്ള ട്രാവൽ ട്രേഡ് പ്രൊഫഷണലുകൾ ഉൾപ്പെടുന്നു. ട്രാവൽ വീക്ക്‌ലി വായനക്കാർ മിഡിൽ ഈസ്റ്റിലെ മികച്ച ലക്ഷ്യസ്ഥാനമായി അബുദാബിയെ തിരഞ്ഞെടുത്തതിൽ ഞങ്ങൾ അഭിമാനിക്കുന്നു.
ആഗോള കേന്ദ്രമായി അബുദാബിയുടെ പ്രൊഫൈൽ ഉയർത്താൻ ഞങ്ങൾ വർഷങ്ങളായി പരിശ്രമിച്ചു വരികയാണ് ഡിസിടി അബുദാബി ഡെസ്റ്റിനേഷൻ മാർക്കറ്റിംഗ് ഡയറക്ടർ സയീദ് റഷീദ് അൽ സയീദ് അറിയിച്ചു. ലോകമെമ്പാടുമുള്ള യാത്രക്കാർ മനോഹരമായ ഞങ്ങളുടെ നഗരത്തെ സ്വീകരിച്ചതിൽ  ഞങ്ങൾ നന്ദിയുള്ളവരാണ് സയീദ് റഷീദ് അൽ സയീദ് പറഞ്ഞു. ഈ വർഷം അബുദാബിക്ക് ലഭിച്ച നിരവധി ബഹുമതികളിൽ ഏറ്റവും പുതിയതാണ് ട്രാവൽ വീക്ക്ലി ഏഷ്യ റീഡേഴ്സ് ചോയ്സ് അവാർഡ്.
വർഷത്തിന്റെ തുടക്കത്തിൽ, വേൾഡ് ട്രാവൽ അവാർഡിൽ മിഡിൽ ഈസ്റ്റിലെ പ്രമുഖ ബിസിനസ്സ് ലക്ഷ്യസ്ഥാനമായി അബുദാബിയെ തിരഞ്ഞെടുത്തിരുന്നു.  അബുദാബി ഫ്രഞ്ച് ഹോളിഡേ സ്‌പെഷ്യലിസ്റ്റുകളായ ക്ലബ് മെഡ് ലോകത്തെ ഏറ്റവും മികച്ച പത്ത് വിനോദസഞ്ചാര കേന്ദ്രങ്ങളിൽ അബുദാബിയെ തിരഞ്ഞെടുത്തിരുന്നു. ടൂറിസം രംഗത്ത് യുഎഇ കൈവരിച്ച നേട്ടങ്ങളുടെ ഒരു പരമ്പരയാണ് ഈ അംഗീകാരങ്ങൾ. സന്ദർശകരുടെ എണ്ണത്തിൽ 2018 നേക്കാൾ 5.8 ശതമാനം വർദ്ധനവ് കൈവരിച്ചതായി വിനോദ സഞ്ചാര വകുപ്പ് അറിയിച്ചു.
---- facebook comment plugin here -----

Latest